സാന്റോണിയൊ . രണ്ടാം ജന്മദിനം ഈ ബുധനാഴ്ച ആഘോഷിക്കാനിരിക്കെ നൊന്തു പ്രസവിച്ച മാതാവിന്റെ കൈകൊണ്ടു തന്നെ മരണത്തില്‍ കീഴ്പെടേണ്ടി വന്ന രണ്ടുവയസുകാരന്റെ കരളിലിയിക്കുന്ന കഥ ഡിസംബര്‍ ഒന്‍പതിന് സാന്റോണിയായില് നിന്നും 25 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന പൊട്ടീറ്റ് എന്ന സ്ഥലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇരുപത്തിയാറ് വയസുളള താഷ്വാന കാഡ്വെല്‍ എന്ന യുവതിയാണ് ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ രണ്ട് വയസു തികയാന്‍ ദിവസങ്ങള്‍ അവശേഷിക്കെ തന്റെ മകനെ കത്തിക്കിരയാക്കിയത്. ആറ് വയസിനു താഴെയുളള കുട്ടികളെ കൊലപ്പെടുത്തിയ കുറ്റത്തിന് കാഡ്വെല്ലിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും പ്രതിക്കുവേണ്ടി അറ്റോര്‍ണി ഹാജരാക്കാതിരുന്നതിനാല്‍ ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചുവെങ്കിലും ജാമ്യത്തില്‍ വിട്ടിട്ടില്ലെന്നും അറ്റസ്കോസ കൌണ്ടി ജയില്‍ അധികൃതര്‍ പറഞ്ഞു. ഇവര്‍ താമസിപ്പിച്ചിരുന്ന വീട്ടില്‍ നിന്നും 911 കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് നിസാര പരിക്കേറ്റ് മറ്റൊരു സ്ത്രീയും മുതിര്‍ന്ന മറ്റൊരു കുട്ടിയേയും ആശുപത്രിയിലേക്കു മാറ്റുകയും കാഡ് വെല്ലിനെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായതെന്നു ഷെറിഫ് ഡേവിഡ് സെവാര്‍ഡ് മാധ്യമങ്ങളോടു പറഞ്ഞു.
Comments