ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുതിയ കണ്ടുപിടിത്തവുമായി ഒരു കൂട്ടം ചരിത്രകാരന്‍മാര്‍ രംഗത്ത്. ഹേസ്റ്റിങ്‌സ് യുദ്ധം നടന്നത് ശരിയായ സ്ഥലത്തല്ലെന്നാണ് പുതിയ കണ്ടെത്തല്‍. നോര്‍മന്‍ നേതാവായിരുന്ന വില്യം ചക്രവര്‍ത്തിയും ആംഗ്ലോ സാക്‌സണ്‍ നേതാവായിരുന്ന ഹാരോള്‍ഡ് രണ്ടാമനും തമ്മില്‍ നടന്ന യുദ്ധമാണ് പേസ്റ്റിംഗ്‌സ് യുദ്ധം. അല്‍പ്പം വളവുള്ള അപകടകരമായ ഒരു സ്ഥലത്താണത്ര യുദ്ധം നടന്നത്. യുദ്ധത്തിനു പറ്റിയ ഒരിടമായിരുന്നില്ല അവിടം. അതു കൊണ്ടു തന്നെ ഇതിനു പിന്നില്‍ എന്തോ നിഗൂഡതയുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ചാനല്‍ 4 ന്റെ ടീം ടൈം പ്രോഗ്രാമിലൂടയാണ് ഇവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 1904 ല്‍ നോര്‍മന്‍ നേതാവായിരുന്ന വില്യം ചക്രവര്‍ത്തി ആംഗ്ലോ സാക്‌സണ്‍ നേതാവായിരുന്ന ഹാരോള്‍ഡ് രണ്ടാമനെതിരെ യുദ്ധത്തില്‍ വിജയിച്ചത് ഇവിടെ വെച്ചായിരുന്നു. ബാറ്റില്‍ ടൗണിനു സമീപത്തുള്ള ഒരു ജംഗ്‌ഷനില്‍ വെച്ചായിരുന്നു യുദ്ധം നടന്നതെന്നും അവിടം അല്‍പ്പം വളവുള്ള സ്ഥലമായിരുന്നെന്നുമാണ് പുതിയ കണ്ടുപിടിത്തത്തില്‍ പറയുന്നത്. ഈ സ്ഥത്ത് ഇപ്പോള്‍ ഒരു കടയും ബസ്സ്‌റ്റോപ്പും കഫേയുമൊക്കെയാണുള്ളത്. ആബെയില്‍ നിന്നും 600 അടി ദൂരത്താണ് ഈ സ്ഥലം. ഇംഗ്ലീഷുകാരുടെ പാരമ്പര്യമായി കരുതിപ്പോരുന്ന ഇവിടം പകുതിയോളം നശിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇവിടെയുള്ള മ്യൂസിയത്തില്‍ യുദ്ധവുമായി ബന്ധപ്പെട്ട പല ചരിത്രരേഖകളുമുണ്ട്. പുതിയ അന്വേഷണത്തിനായി ആദ്യം ഇവിടം മുഴുവനായി കുഴിക്കുകയും പിന്നീട് ഈ പ്രദേശത്ത് സര്‍വ്വേ നടത്തുകയും ചെയ്‌തു. അതിന്റെ ഫലമായായിരുന്നു പുതിയ കണ്ടെത്തല്‍. കണ്ടെത്തലിന് പിന്തുണയുമായി സംഭവസ്ഥലത്തു നിന്നും കിട്ടിയ ഒരു കോടാലിയും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹേസ്റ്റിംഗ്‌സ് യുദ്ധത്തെ സംബന്ധിച്ച് നിഗൂഡമായതെന്തോ മറഞ്ഞു കിടക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍ പറയുന്നത്.
Comments