You are Here : Home / Readers Choice

ബൊര്‍ണിയോയില്‍ അപൂര്‍വ്വയിനം പൂച്ച; ശാസ്ത്രത്തിന് അമ്പരപ്പ്‌

Text Size  

Story Dated: Monday, December 16, 2013 04:24 hrs UTC

അപൂര്‍വ്വയിനം മൃഗങ്ങളുടെ സങ്കേതമാണ്‌ ബൊര്‍ണിയോയിലെ കാടുകള്‍. അടുത്തിടെ അപൂര്‍വ്വയിനത്തില്‍ പെട്ട പൂച്ചയെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇവിടെ നിന്നും കണ്ടെത്തി. പൂച്ചയുടെ ചിത്രം അവര്‍ ക്യാമറയില്‍ എടുക്കുകയും ചെയ്‌തു. ലണ്ടന്‍ സുവോളജിക്കല്‍ സൊസൈറ്റിയില്‍ നിന്നും ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്നുമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ സംഘം ബൊര്‍ണിയോയിലെ കാടുകളില്‍ നിന്നും ഈ മാര്‍ബിള്‍ഡ്‌ പൂച്ചയെ കണ്ടെത്തുകയായിരുന്നു. ബൊര്‍ണിയോ കാടുകളിലെ മൃഗങ്ങളുടെ ഏറ്റവും വലിയ ഫോട്ടോ ശേഖരണമാണ്‌ ഇവര്‍ നടത്തുന്നത്‌. ഇതിന്റെ ഭാഗമായുള്ള അന്വേഷണത്തിനായി കാട്ടിലെത്തിയപ്പോഴാണ്‌ ഈ അപൂര്‍വ്വയിനത്തില്‍ പെട്ട പൂച്ചയെ കാണുന്നത്‌.
ഇവിടെ നിന്നും പല ജീവിവര്‍ഗങ്ങളുടെ ചിത്രങ്ങളും ഞങ്ങള്‍ എടുത്തിട്ടുണ്ട്‌. പല തരത്തിലും പെട്ട പൂച്ചകളെ ഇവിടെ നിന്നും കണ്ടെത്താനായിട്ടുണ്ട്‌. ഇതിനെ കൂടി കണ്ടെത്താനായതോടെ അപകടകാരിയായ പല വന്യമൃഗങ്ങളുടെയും താമസസ്ഥലമാണിവിടം എന്നു മനസിലായി- അവര്‍ പറയുന്നു. പുതിയ കണ്ടെത്തലുകള്‍ പ്ലോസ്‌ വണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്‌. പുള്ളിപ്പുലിയുടെ വര്‍ഗത്തില്‍ പെട്ടതുള്‍പ്പടെ നാലു തരത്തില്‍ പെട്ട പൂച്ചകളെക്കൂടി അവര്‍ ഇവിടെ നിന്നും കണ്ടെത്തുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.