ആസ്‌ത്രേലിയയിലെ മില്ലിസെന്റിലുള്ള കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ പെട്രോള്‍ മോഷണത്തിനിറങ്ങിയതായിരുന്നു 26 കാരനായ മോഷ്‌ടാവ്. അവിടെ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ നിന്നും പെട്രോള്‍ മോഷ്‌ടിക്കുകയായിരുന്നു ലക്ഷ്യം. പെട്രോള്‍ മോഷണം നടത്തുന്നതിനിടെ കള്ളന് ഒരാഗ്രഹം. ഒരു സിഗരറ്റ് വലിച്ചെങ്കിലോ എന്ന്. പിന്നെ താമസിച്ചില്ല മോഷണത്തിന്റെ ടെന്‍ഷന്‍ അകറ്റാനായി ഒരു സിഗരറ്റ് കത്തിച്ചു. അതും പെട്രോളിനടുത്തുവെച്ചു തന്നെ. നിമിഷനേരം കൊണ്ടാണ് തീ ആളിപ്പടര്‍ന്നത്. സമീപത്തുണ്ടായിരുന്ന പോലീസുകാരാണ് തീ ആളിപ്പടരുന്നത് കണ്ടത്.
അവര്‍ ഉടന്‍ തന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചുവെങ്കിലും അവര്‍ എത്തുമ്പോഴേക്കും സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീ ആളിപ്പടര്‍ന്നിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനാവുന്നതിനും മുമ്പേ എല്ലാം കഴിഞ്ഞിരുന്നു. അവിടെ പാര്‍ക്ക് ചെയ്‌തിരുന്ന കാറുകള്‍ മുഴുവന്‍ കത്തിനശിച്ചു. ഒപ്പം കള്ളനും. 60,884 ഡോളറാണ് കണക്കാക്കപ്പെട്ട നഷ്‌ടം. കാറുകളുടെ ടാങ്കില്‍ ഓരോ ദ്വാരം ഉണ്ടാക്കിയ ശേഷം അതുവഴി പെട്രോള്‍ ഊറ്റിയെടുക്കുകയായിരുന്നു അയാള്‍ ചെയ്‌തിരുന്നത്. തീ ആളിപ്പടരുന്നതിന് കാരണം അതാണെന്നാണ് കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ ഉടമസ്ഥനായ ആന്‍ഗസ് മക്‌ഡൊണാള്‍ഡ് പറയുന്നത്. 1,10000 ഡോളറാണ് കത്തിപ്പോയ കാറുകളുടെ മാത്രം കണക്ക്. കെട്ടിടങ്ങള്‍ക്കുണ്ടായ തകരാറുകള്‍ക്കും പുറമെയാണിത്.
ഇയാള്‍ മോഷണം നടത്തിയതിന് എതിര്‍വശത്തായിരുന്നു വര്‍ക്ക് ഷോപ്പ് എന്നതിനാല്‍ അവിടെ മാത്രം തീ പിടിക്കാതെ രക്ഷപ്പെടുകയായിരുന്നുവെന്ന് മക്‌ഡൊണാള്‍ഡ് പറയുന്നു. തീവെപ്പിനും അനധികൃതമായ കടന്നുകയറ്റത്തിനും കള്ളനെതിരെ ആസ്‌ത്രേലിയന്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.
Comments