ഫോര്‍ട്ട് വര്‍ത്ത്(ടെക്‌സസ്) : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമാണ് വീടിനുചുറ്റും ദീപാലങ്കാരം നടത്തുന്നത്. ആകര്‍ഷകമായ പല ലൈറ്റുകളും പലപ്പോഴും വീടുകളില്‍ നിന്നും മോഷണം പോകുന്നത് അസാധാരണമല്ല. ദീപാലങ്കാരങ്ങള്‍ മോഷണം നടത്തിയാല്‍ അതു ഗുരുതരമായ ഒരു കുറ്റമാകുമോ? കൊലപാതകത്തിന് നല്‍കുന്ന ജീവപര്യന്തം തടവ് ശിക്ഷയേക്കാള്‍ കഠിനമായ ശിക്ഷ നല്‍കുക എന്നത് ചിന്തിക്കാന്‍ പോലും സാധ്യമല്ല. ഡാളസ്സിലാണഅ സംഭവം.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സമീപത്തുള്ള വീട്ടില്‍ നിന്നും ഒരു സ്ത്രീ ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ കേസ്സില്‍ ഡാനാ ബ്രൂക്ക് എന്ന 43ക്കാരിയാണ് പിടിയിലായത്. ഈ കളവിന് അഞ്ചുമാസങ്ങള്‍ക്കുശേഷം ഇവര്‍ ഡാളസ്സിലുള്ള മറ്റൊരു വീട്ടില്‍ നിന്നും പവര്‍വാഷര്‍, വീഡ കില്ലര്‍ എന്നിവ മോഷണം നടത്തിയ കേസ്സില്‍ പിടിക്കപ്പെട്ടിരുന്നു. 2013 ഡിസംബര്‍ 12 വ്യാഴാഴ്ചയായിരുന്നു കേസ്സിന്റെ വിധി. അഞ്ചുമിനിട്ടിനുള്ളില്‍ ജൂറിയുടെ വിധി പുറത്തു വന്നു. 43 വയസ്സുള്ള ഡാന 70 വര്‍ഷം ജയിലില്‍ കഴിയാനായിരുന്നു ജൂറി വിധിച്ചത്. പതിനേഴു വയസ്സു മുതല്‍ വഴിപിഴച്ച ജീവിതം നയിച്ചുവരികയായിരുന്ന ഡാന. നിരവധി കുറ്റങ്ങള്‍ക്ക് ഇതിനകം ഇവര്‍ പിടിക്കപ്പെട്ടിരുന്നു. ഇനിയും ഇവരെ പുറത്തുവിടുന്നത് അപകടകരമാണെന്നാണ് ജൂറിയുടെ കണ്ടെത്തല്‍. ഈ വര്‍ഷവും ക്രിസ്തുമസ് സമീപിച്ചിരിക്കുന്നു. സിറ്റികളും വീടുകളും ദീപങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. തമാശയായിട്ടാണെങ്കില്‍ പോലും ലൈറ്റുകള്‍ മോഷ്ടിക്കുന്നവര്‍ക്ക് ഒരു താക്കീത് കൂടിയാണ് ഈ വിധി.
Comments