ന്യൂജേഴ്‌സി : ദാമ്പത്യ ജീവിതത്തിന്റെ ശൈശവദിശ പിന്നിടും മുമ്പേ വാഹന മോഷ്ടാക്കളുടെ ബലിഷ്ഠമായ കരങ്ങളില്‍ നിന്നും സഹധര്‍മ്മിണിയെ രക്ഷിക്കുന്നതിന് സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഒരു യുവ അഭിഭാഷകന്റെ കരളലിയിപ്പിക്കുന്ന കദനകഥ ന്യൂജേഴ്‌സിയില്‍ നിന്നും ഡിസംബര്‍ 15 ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എസെക്‌സ് കൗണ്ടി ഷോര്‍ട്ട്ഹില്‍ മാളില്‍ നിന്നും ക്രിസ്മസ് ഷോപ്പിങ് കഴിഞ്ഞു തിരക്കേറിയ പാര്‍ക്കിങ് ലോട്ടിലൂടെ നടന്നു കാറില്‍ കയറുവാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രത്യക്ഷപ്പെട്ട രണ്ടു പേര്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ എസ്‌യുവില്‍ കയറിയിരുന്ന ഭാര്യയുമായി മോഷ്ഠാക്കള്‍ രക്ഷപ്പെടുവാന്‍ അനുവദിക്കരുതെന്നുളള ചിന്തയാകാം മോഷ്ഠാക്കള്‍ക്ക് താക്കോല്‍ കൊടുക്കുവാന്‍ അഭിഭാഷകന്‍ വിസമതിച്ചു.
യാതൊരു എതിര്‍പ്പു പ്രകടിപ്പിക്കാതിരുന്ന അഭിഭാഷകന്റെ തലയ്ക്കു നേരെ മോഷ്ടക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് കാറിന്റെ ഡോര്‍ തുറന്ന് ഭാര്യ പുറത്തു കടക്കുകയും മോഷ്ടാക്കള്‍ കാറുമായി രക്ഷപ്പെടുകയുമായിരുന്നു. ഡസ്റ്റിന്‍ ഫ്രഡ് ലാന്റ് എന്ന മുപ്പതു വയസുളള അഭിഭാഷകനാണ് 27 വയസുളള അഭിഭാഷകയായ ജെയ്മി ഫ്രണ്ട്‌ലാന്റിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചത്. മോഷ്ടിക്കപ്പെട്ട വാഹനം തിങ്കളാഴ്ച രാവിലെ 8 മൈല്‍ ദൂരെ നിന്നും പൊലീസിന് കണ്ടെടുത്തു. പ്രതികള്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. പ്രതികളെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ കണ്‍മണിയെ കണ്‍കുളിര്‍ക്കെ കാണാന്‍ അവസരം ലഭിക്കാതെ ഭര്‍ത്താവ് മരണത്തിന് കീഴ്‌പെടേണ്ടി വന്നത് അഭിഭാഷകയായ ജെയ്മിയെ തളര്‍ത്തിയതായി ജെയ്മിയുടെ അമ്മാവന്‍ ഡോ. മാര്‍ക്ക് പറഞ്ഞു.
Comments