ന്യൂമെക്‌സിക്കൊ : സ്വവര്‍ഗ്ഗ വിവാഹത്തിന് ന്യൂമെക്‌സിക്കൊ സുപ്രീം കോടതി നിയമപരമായി അംഗീകാരം നല്‍കിയതോടെ, അമേരിക്കയില്‍ സ്വവര്‍ഗ്ഗവിവാഹം അംഗീകരിക്കുന്നു പതിനേഴാമത് സംസ്താനമായി ന്യൂമെക്‌സിക്കൊ. ഡിസംബര്‍ 19 വ്യാഴാഴ്ച അഞ്ചുപേരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ഈ സുപ്രധാനവിധി പ്രഖ്യാപിച്ചത്. സ്വവര്‍ഗ്ഗവിവാഹത്തിന് ലൈസെന്‍സ് നിക്ഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് കോടതി റൂളിങ്ങ് നല്‍കിയത്. ഐക്യ കണ്‌ഠേനയാണ് സുപ്രീം കോടതി വിധി എന്നുള്ളത് സ്വവര്‍ഗ്ഗവിവാഹ വിരോധികളെ നിരാശപ്പെടുത്തി. 33 സംസ്ഥാനങ്ങളിലാണ് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയന്ത്രണം നിലനില്‍ക്കുന്നത്.
ക്രിസ്തീയ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട ചില സഭകള്‍ ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് ബൈബിള്‍ പണ്ഡിതരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്പ് സാധ്യമാകുന്നതുതന്നെ പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹബന്ധത്തിലൂടെ മാത്രമാണ്. ക്രൈസ്തവ രാഷ്ട്രമായി അറിയപ്പെടുന്ന അമേരിക്ക ക്രൈസ്തവ മതഗ്രന്ഥമായി ബൈബിള്‍ പ്രമാണങ്ങള്‍ക്ക് എതിരായി നടത്തുന്ന നിയമനിര്‍മ്മാണങ്ങളില്‍ ആശങ്കാകുലരാണ് ക്രൈസ്തവവിശ്വാസികള്‍.
Comments