ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇനി മുതല്‍" ഇ സിഗരറ്റിനും "നിരോധനം ഏര്‍പ്പെടുത്തുന്നു. തീരുമാനം ഇന്ന്(ഡിസം.19ന്) ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലില്‍ വന്‍ ഭൂരിപക്ഷത്തോടെ അംഗീകരിച്ചു. 51 കൗണ്‍സില്‍ അംഗങ്ങളില്‍ 43 പേര് അനുകൂലിച്ചപ്പോള്‍ 8 അംഗങ്ങള്‍ ഈ തീരുമാനത്തെ എതിര്‍ത്തു വോട്ടു ചെയ്തു.
പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം നിലയില്‍ ഉണ്ടായിരുന്നുവെങ്കിലും ഇ. സിഗരറ്റിന് ആദ്യമായാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഡിസംബര്‍ 31ന് സ്ഥാനം ഒഴിയുന്നതിനുമുമ്പ് മേയര്‍ മൈക്കിള്‍ ബ്ലൂം ബര്‍ഗ് ഈ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കും. പുകവലി നിരോധിത പ്രദേശങ്ങളില്‍ ഇ.സിഗരറ്റിന് പ്രചാരം വര്‍ദ്ധിച്ചുവരികയാണ്. പുകവലി ഉപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇ.സിഗരറ്റ് ഉപയോഗിക്കുന്നത്. നിക്കൊട്ടിന്റെ പ്രയോജനം ലഭിക്കുമെന്നതിനാലാണ്. ബാറ്ററി കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഇലക്ട്രോണില് ഉപകരണമാണ്. ഇ.സിഗരറ്റ്. നികൊട്ടിന്‍ ലായിനിയുടെ ഒരു മിശ്രിതം ചൂടാക്കി അതില്‍ നിന്നും പുറപ്പെടുന്ന പുകയാണ് ആസ്വാദ്യകരമായി അനുഭവപ്പെടുന്നതത്രെ!
Comments