ഓക്ക്‌ലാന്റ്(കാലിഫോര്‍ണിയ): മസ്തിഷ്‌ക്ക മരണം സംഭവിചച്ച പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യുന്നതിനുള്ള ആശുപത്രി അധികൃതരുടെ തീരുമാനം കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതി ജഡ്ജി എവിലിയൊ ഗ്രില്ലൊ ഒരു ഉത്തരവിലൂടെ ഇന്ന് (ഡിസം.20 വെള്ളിയാഴ്ച) സ്റ്റേ ചെയ്തു. ഡിസംബര്‍ 9ന്, സ്ലീഫ് അപ്നിയ, അമിത വളര്‍ച്ച, ശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിന് ടോണ്‍സിലക്ടമിക്ക് പതിമൂന്നുക്കാരി വിധേയയായിരുന്നു. ശസ്ത്രക്രിയക്കുശേഷം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുകയും, പിറ്റേ ദിവസം നടത്തിയ സി.ടി. സ്‌കാനില്‍ മൂന്നില്‍ രണ്ടുഭാഗം തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തുകയും ചെയ്തു.
ആധുനിക വൈദ്യശാസ്ത്രത്തിന് പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുനല്‍കുവാന്‍ അസാധ്യമാണെന്ന് ബോധ്യമായതിനാലാണ് ലൈഫ് സപ്പോര്‍ട്ട് എടുത്തുമാറ്റുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. സന്തോഷത്തിന്റെ ക്രിസ്തുമസ് ദിവസങ്ങളില്‍ മകളെ മരണത്തിന് വിട്ടുകൊടുക്കുന്നത് പ്രിയപ്പെട്ടവര്‍ക്ക് താങ്ങാനാവുന്നതിലധികം പ്രയാസം ഉണ്ടാക്കും എന്നതിനാലാണ് ആശുപത്രി അധികൃതരെ തീരുമാനത്തിനെതിരെ കോടതിയെ വീട്ടുകാര്‍ സമീപിച്ചത്. വാദം കേട്ട കോടതി ലൈഫ് സപ്പോര്‍ട്ട് താല്ക്കാലികമായി നിലനിര്‍ത്തുന്നതിനും, വിദഗ്ദ അഭിപ്രായം കേട്ടതിനുശേഷം ഡിസംബര്‍ 23 തിങ്കളാഴ്ച വീണ്ടും കേസ്സ് കേള്‍ക്കുന്നതിനും തീരുമാനിക്കുകയാണുണ്ടായത്. ഡിസംബര്‍ 12നാണ് പെണ്‍കുട്ടിയുടെ മസ്തിഷ്‌ക്കമരണം ഓക്ക്‌ലാന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥീകരിച്ചത്.
Comments