ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെ ജോലിക്കാരിക്ക് നല്‍കേണ്ടിയിരുന്നതായി അമേരിക്ക കണ്ടെത്തിയ മാസശമ്പളം 4500 ഡോളര്‍ എന്നത് അമേരിക്കയുടെ പിഴയെന്ന് ദേവയാനിയുടെ അഭിഭാഷകന്റെ പുതിയ വെളിപ്പെടുത്തല്‍. ദേവയാനിയും സംഗീതയും ഒപ്പിട്ട കരാര്‍ പ്രകാരം സംഗീതയുടെ ശമ്പളം 9.75 ഡോളര്‍ വീതം മണിക്കൂര്‍ വേതമാണ്. 2012 വംബര്‍ 11 നു സംഗീതക്ക് ദേവയാനി ഒപ്പിട്ടു കൊടുത്ത കരാറാണിത്. ഇതു പ്രകാരം ആഴ്ചയില്‍ 40 മണിക്കൂറായിരിക്കും സംഗീതയുടെ ജോലിസമയം. ഈ തുക കണക്കു കൂട്ടിയാല്‍ മാസം 1560 രൂപയാണ് വരിക. ഇതാണ് ദേവയാനി സംഗീതക്കു നല്‍കേണ്ടുന്ന തുക.
അത് പതിവായി ദേവയാനി ല്‍കിയിരുന്നതായി അഭിഭാഷകന്‍ പറയുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്റെ ശമ്പളത്തില്‍ നിന്നും 30,000 ഇന്ത്യന്‍ രൂപ തന്റെ ഡല്‍ഹിയിലുള്ള അക്കൌണ്ടിലിടണമെന്ന് അവര്‍ ദേവയാനിയോടാവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനു തൊഴിലില്ലാത്തതിനാലാണിതെന്നായിരുന്നു അന്നവര്‍ പറഞ്ഞത്.
2012 വംബര്‍ 23 നു ദേവയാനി ഈ കരാറിലും ഒപ്പിട്ടു. എന്നാല്‍ ഇതിനു ശേഷം 2012 നവംബര്‍ 24 മുതല്‍ 2013 ജൂണ്‍ 22 വരെയുള്ള കാലയളവില്‍ കരാറില്‍ പറഞ്ഞതിുമപ്പുറം സംഗീത ലീവെടുക്കുകയാണുണ്ടായത്. എങ്കിലും ദേവയാി മുടങ്ങാതെ സംഗീതയുടെ ഡല്‍ഹിയിലുള്ള അക്കൌണ്ടിലേക്ക് 30000 രൂപ സ്ഥിരമായി അയക്കുകും ചെയ്തു. 1560 ല്‍ നിന്നും 30,000 അഥവാ 560 ഡോളര്‍ കഴിച്ച് ബാക്കി തുകയില്‍ ിന്നും 375 രൂപ ടെലിഫോണ്‍, കേബിള്‍, തുടങ്ങിയ കാര്യങ്ങള്‍ക്കായി പിടിച്ചു. ബാക്കി 625 രൂപ പണമായി അവരെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതില്ലൊം പുറമെ സംഗീതയുടെ ഇന്ത്യയിലേക്കുള്ള ഓരോ യാത്രയിലും കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുള്‍പ്പടെ പല വസ്തുകളും സംഗീത അവിടെ നിന്നും കൊണ്ടു വന്നിരുന്നതായി ഇന്തയില്‍ നിന്നുള്ള വൃത്തങ്ങളും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. ഈ സംഭവത്തോടെ കാര്യങ്ങള്‍ ഏതായാലും പുതിയൊരു ദിശയിലേക്ക് തിരിയുമെന്നു കരുതാം..
Comments