You are Here : Home / Readers Choice

ആന്റിയുടെ ബോയ്ഫ്രണ്ടിനെ കൊലപ്പെടുത്തി

Text Size  

Story Dated: Saturday, December 28, 2013 01:31 hrs UTC

ചിക്കാഗൊ : വീട്ടുചിലവിന് ഒന്നും നല്‍കാതെ വീട്ടില്‍ താമസിച്ചിരുന്ന ആന്റിയുടെ ബോയ്ഫ്രണ്ടിനെ കൊലപ്പെടുത്തിയ കഴുത്ത് വേര്‍പ്പെടുത്തി ബെഡ്ഡില്‍ കൊണ്ടുവെച്ച പതിനെട്ടുക്കാരെ പോലീസ് അറസ്റ്റു ചെയ്തു. അലക്‌സീസ് വാള്‍ഡസ് എന്ന 18ക്കാരനാണ് 41വയസ്സുള്ള ഡയസ് ഫെര്‍ണാണ്ടസിനെ ക്രിസ്തുമസ്സ് രാവിലെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് കുക്ക് കൗണ്ടി അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി കിങ്ങ്‌സിലി ഡിസംബര്‍ 27 വെള്ളിയാഴ്ച പത്രങ്ങള്‍ക്ക് നല്‍കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ക്രിസ്തുമസ്സിന് ബിയര്‍ വാങ്ങുന്നതിന് പുറത്തുപോയി മടങ്ങിവന്ന ഡയസിനേയും കാത്ത് അലക്‌സീസ് റൂമില്‍ വാതിലിനു പുറകില്‍ മറഞ്ഞിരിക്കുകയായിരുന്നു.

 

റൂമില്‍ എത്തിയ ഉടനെ മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പദ്ധതിയനുസരിച്ച് കൊല നടത്തുകയായിരുന്നു. കൊലക്കുശേഷം തലയും, മൂക്കും, കാതും അറുത്തെടുത്ത് ആന്റിയുടെ ബെഡില്‍ വെക്കുകയായിരുന്നുവെന്നും, ആന്റിക്കുള്ള ക്രിസ്തുമസ് സമ്മാനമാണിതെന്നും പ്രതി പിന്നീട് പോലീസിനോട് പറഞ്ഞു. ആന്റി പുറത്തുപോയതിനാലാണ് അവര്‍ രക്ഷപ്പെട്ടതെന്നും പ്രതി പറഞ്ഞു. പ്രതിയെ ജാമ്യം പോലും അനുവദിക്കാതെ ജയിലിലേക്കയക്കാനായിരുന്നു കോടതി വിധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.