കൊളറാഡൊ . ക്രൈസ്തവ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന അമേരിക്കന്‍ ഐക്യ നാടുകളില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് ഫെഡറല്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയതിന്റെ തുടര്‍ച്ചയായി ഭൂരിപക്ഷം സംസ്ഥാനങ്ങളും നിയമ നിര്‍മ്മാണം വഴി സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയിരിക്കുന്നു. ശേഷിക്കുന്ന സംസ്ഥാനങ്ങളും നിയമ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ മയക്കു മരുന്നായി ഉപയോഗിക്കുന്ന കഞ്ചാവും നിയമ പരമായി വില്പന നടത്തുന്നതിനുളള നടപടി ക്രമങ്ങള്‍ ആദ്യമായി കൊളറാഡൊ സംസ്ഥാനം പൂര്‍ത്തികരിച്ചു ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തിലാക്കി.
ഇരുപത്തി ഒന്ന് വയസ് പൂര്‍ത്തിയാക്കിയ ഏതൊരു പൌരനും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ഒരൌണ്‍സിനു താഴെ കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതിന് ഇന്ന് മുതല്‍ നിയമ പരിരക്ഷ ലഭിക്കും. റിക്രിയേഷന്‍ മാരിജുവാന (കഞ്ചാവ്) നിയമ വിധേയമായി വില്പന ആരംഭിച്ച ലോകത്തിലെ ആദ്യ സംസ്ഥാനം എന്ന പദവിയാണ് കൊളറാഡൊ സംസ്ഥാനം നേടിയിരിക്കുന്നത്. പുതുവര്‍ഷം ആരംഭിച്ച ദിവസം മയക്കു മരുന്ന് വാങ്ങാന്‍ യുവജനങ്ങള്‍ ഉള്‍പ്പെടെ വലിയൊരു ജനാവലിയാണ് കടകള്‍ക്കു മുമ്പില്‍ തടിച്ചു കൂടിയത്. അന്യസംസ്ഥാനത്തു നിന്നുപോലും യുവാക്കള്‍ ഇവിടേക്കു ഒഴുകിയെത്തിയതായാണ് റിപ്പോര്‍ട്ട്. 25 മുതല്‍ 40 ഡോളര്‍ വരെയാണ് ഒരു ഔണ്‍സിന്റെ വില 37 പുതിയ വില്പന ശാലകളാണ് ഒറ്റ ദിവസം കൊണ്ട് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്.
വില്പന നികുതിയില്‍ നിന്നുളള ആദായവും, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും ഇതു മൂലം കഴിയുമെന്നാണ് അധികൃതരുടെ വാദം. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും അനുകരിക്കുവാന്‍ ആരംഭിച്ചാല്‍ അമേരിക്കയുടെ ഭാവി എന്തായി തീരുമെന്നാണ് സ്വവര്‍ഗ്ഗ വിവാഹത്തേയും കഞ്ചാവ് വില്പനയേയും എതിര്‍ക്കുന്ന സാധാരണ പൌരന്മാരുടെ ആശങ്ക.
Comments