ലോകത്തെ ആദ്യത്തെ മൃഗമേതെന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് മിയാമി സര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. തേനീച്ചകള്‍ തേന്‍ സംഭരിച്ചു വെക്കാറുള്ള സ്‌പോഞ്ച് ആണ് ലോകത്തെ ആദ്യത്തെ മൃഗമെന്നാണ് അവര്‍ പറയുന്നത്. ജീവന്‍ പിറവി കൊണ്ടിരിക്കുന്നത് ഒരേയൊരു പിന്‍ഗാമിയില്‍ നിന്നാണെന്നും അത് പല ശിഖരങ്ങളായി തിരിഞ്ഞ് മനുഷ്യനും മൃഗങ്ങളുമുള്‍പ്പടെ വിവിധ ജീവിവിഭാഗങ്ങളായി പരിണമിച്ചതാണെന്നും അവര്‍ പറയുന്നു. ജീവന്റെ ചെടിയിലെ ഒരു ശിഖരം മൃഗങ്ങളായി മാറിയതാണെന്നും അതിന്റെ ആദ്യശിഖരം ഈ സ്‌പോഞ്ചാണെന്നുമാണ് അവര്‍ പറയുന്നു. ഇതില്‍ നിന്നാവും ജീവന്റെ ശാഖയെക്കുറിച്ചുള്ള കൂടുതല്‍ പഠനം ഇനി നടക്കുക. എന്നാല്‍ ഇതിനെ എതിര്‍ത്തു കൊണ്ടു പലരും രംഗത്തു വന്നിട്ടുണ്ട്. ജീവന്റെ പരിണാമത്തെക്കുറിച്ചുള്ള ചോദ്യം പ്രസക്തമാണെന്ന് വാണ്ടര്‍ബില്‍റ്റ് സര്‍വ്വകലാശാലയില്‍ നിന്നുള്ള ശാസ്‌ത്രജ്‌ഞനായ അന്റോണിസ് റോക്കാസ് പറയുന്നു. എങ്കിലും ഈ കണ്ടുപിടിത്തം ഗൗരവമായി എടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ എന്തെങ്കിലും വാസ്‌തവമുണ്ടെന്നു തെളിയിക്കാനുതകുന്ന പല പഠനങ്ങളും മുമ്പും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
Comments