മത്സ്യത്തെ പിടിക്കാന്‍ പോകുന്നവര്‍ മത്സ്യത്തിന്റെ രക്ഷക്കെത്തുകയോ. അപകടത്തില്‍ പെട്ട ഒരു ഡോള്‍ഫിനെ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ബ്രസീലിലെ ഒരു കൂട്ടം മീന്‍പിടിത്തക്കാര്‍.. തങ്ങള്‍ക്ക് മത്സ്യത്തെ പിടിക്കാന്‍ മാത്രമല്ല, അതിന്റെ ജീവന്‍ രക്ഷിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണിവര്‍. ബ്രസീലിലെ സാവോപോളോയില്‍ നവംബര്‍ 15 നാണ് സംഭവം. കടലില്‍ മീന്‍ പിടിക്കാനെത്തിയതായിരുന്നു ഒരു സംഘം മത്സ്യത്തൊഴിലാളികള്‍. അപ്പോഴാണ് നദീതീരത്ത് ഒരു ഡോള്‍ഫിന്‍ പ്ലാസ്‌റ്റിക് ബാഗില്‍ കുടുങ്ങി അനങ്ങാനാവാതെ കിടക്കുന്നതു കണ്ടത്. ഉടന്‍ തന്നെ അവര്‍ അതിനെ രക്ഷപ്പെടുത്തി കടലിലേക്ക് വിട്ടു. ഡോള്‍ഫിനെ രക്ഷിക്കാനായത് തങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുവെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സന്തോഷത്തോടെ വെള്ളത്തിലേക്കുള്ള ഡോള്‍ഫിന്റെ കുതിപ്പ് തങ്ങള്‍ക്കുള്ള നന്ദി പറച്ചിലായിരുന്നുവെന്നാണ് അവര്‍ പറയുന്നത്.
Comments