ബോയിംഗ് 747 കാര്‍ഗോ വിമാനം പറന്നിറങ്ങിയത് ചെറിയ വിമാനങ്ങള്‍ക്കു വേണ്ടിയുള്ള വിമാനത്താവളത്തില്‍. കാന്‍സാസിലാണ് ഈ അത്ഭുതസംഭവം. കാന്‍സാസിലെ ജബാറ വിമാനത്താവളത്തിലാണ് ബോയിംഗ് 747 കാര്‍ഗോ വിമാനം പറന്നിറങ്ങിയത്. സംഭവം അബദ്ധത്തില്‍ നടന്നതാണ്. ഒരു കണ്‍ട്രോള്‍ ടണല്‍ പോലുമില്ലാത്ത ഇവിടെയാണ് വിമാനം ലാന്‍ഡ് ചെയ്‌തത്. പൈലറ്റിനുണ്ടായ കണ്‍ഫ്യൂഷനാവാം വിമാനം സ്ഥലം മാറി ലാന്‍ഡ് ചെയ്യാന്‍ കാരണമെന്നു കരുതുന്നു. ആളുകളെ കുത്തി നിറച്ചു കൊണ്ടു വന്ന വിമാനമാണ് ഇത്തരത്തില്‍ ഒരു സാഹസിക പ്രകടനം നടത്തിയത്. ഇത്ര വലിയ വിമാനത്തിന് ഇറങ്ങാന്‍ 9000 അടിയെങ്കിലും വിസ്‌തീര്‍ണമുള്ള റണ്‍വേ ആവശ്യമാണ്. എന്നാല്‍ ജബാറയിലെ റണ്‍വേ 610 അടി മാത്രം വിസ്‌തീര്‍ണമുള്ളതാണ്. ഇത്ര വലിയ അപകടം നടന്നിട്ടും വിമാനത്താവളത്തിലെ വസ്‌തുവകകള്‍ക്കൊന്നിനും നാശനഷ്‌ടം സംഭവിച്ചിട്ടില്ല എന്നതാണ് അത്ഭുതം. വിമാനത്തില്‍ ഉണ്ടായിരുന്ന ആളുകള്‍ക്കും പരിക്കുകളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. രണ്ടാം ലോക മഹായുദ്ധത്തിനും കൊറിയന്‍ യുദ്ധത്തിനും ശേഷം ജെയിംസ് ജബാറയുടെ പേരില്‍ നാമകരണം ചെയ്യപ്പെട്ടതാണ് ജബാറ വിമാനത്താവളം.
Comments