ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പുഴുക്കള്‍, വിരകള്‍, ഉറുമ്പുകള്‍ തുടങ്ങി എളുപ്പം ദൃഷ്‌ടിയില്‍ പെടാത്ത ജീവികള്‍ കടന്നു കൂടുക സാധാരണമാണ്. അത്തരം വാര്‍ത്തകളും നാം സ്ഥിരമായി കേള്‍ക്കാറുള്ളതാണ്. എന്നാല്‍ മാന്‍ഹാട്ടനില്‍ സംഭവിച്ചത് അല്‍പ്പം വ്യത്യസ്‌തമായ കാര്യമാണ്. ഇവിടെ ഒരു ഹോട്ടലില്‍ സലാഡില്‍ നിന്നും കിട്ടിയത് ചത്ത തവളയെയാണ്. മാന്‍ഹാട്ടനിലെ ഒരു സാന്‍ഡ് വിച്ച് ഷോപ്പിലാണ് സംഭവം. മാന്‍ഹാട്ടനിലെ 47ാം തെരുവിലാണ് ഈ ഹോട്ടല്‍.
തിങ്കളാഴ്‌ച ഇവിടെ നിന്നും സലാഡ് ഓര്‍ഡര്‍ ചെയ്‌ത സ്‌ത്രീക്ക് സലാഡിനൊപ്പം കിട്ടിയത് ചത്ത തവളയെയാണ്. തവളയെ പാത്രത്തില്‍ കണ്ടയുടന്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ഫോട്ടോയെടുത്തു. ഫോട്ടോയെടുക്കുക മാത്രമല്ല, ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്‌തു. വാള്‍സ്‌ട്രീറ്റ് ജേണലിന്റെ എഡിറ്ററാണ് ഇവരുടെ സുഹൃത്ത്. കാതറിന്‍ ലൂറി എന്നാണ് ഇവരുടെ പേര്. ഇവര്‍ ട്വിറ്ററില്‍ അന്ന് എഴുതിയതും ഈ സംഭവത്തെക്കുറിച്ചാണ്. ഏതായാലും ഇന്‍സ്റ്റഗ്രാമും ട്വിറ്ററും ചൂടായതോടെ ഈ സാന്‍ഡ് വിച്ച് ഷോപ്പുകാര്‍ കുടുങ്ങിയിരിക്കുകയാണ്
Comments