പേരിന്റെ നീളം ആളുകള്‍ക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. അതുകൊണ്ട് തന്നെ നീണ്ട പേരുള്ളവര്‍ക്കൊക്കെ മറ്റൊരു ചെറിയ പേരു കൂടി ഉണ്ടാകും. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ കയറിപ്പറ്റാന്‍ സാധിക്കാത്തത്ര വലിപ്പത്തിലുള്ള പേരൊന്നും ആരും ഇടാറില്ല. എന്നാല്‍ ഹവായില്‍ ഒരു സ്‌ത്രീയുടെ പേര് തിരിച്ചറിയല്‍ കാര്‍ഡില്‍ കയറ്റാന്‍ പറ്റാത്തത്ര വലിപ്പമേറിയതാണ്. നീണ്ട പേരു കാരണം അവരുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ ഈ പേര് ചേര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ തന്റെ പേര് തിരിച്ചറിയല്‍ കാര്‍ഡില്‍ വരാനായി അവര്‍ കാര്‍ഡ് തന്നെ മാറ്റി. ജാനിസ് ലിന്‍ കെയ്‌ഹാനായ്‌കുക്കാവുവാകഹിഹുലിഹീക്കാഹൗനേല്‍ എന്നാണ് ഈ നീണ്ട പേരുകാരിയുടെ പേര്.
ഇവരുടെ പേരിന്റെ അവസാനത്തെ പേരാണ് വലിപ്പമേറിയത് . ഹവായ്‌യുടെ തിരിച്ചറിയല്‍ കാര്‍ഡിലോ ഡ്രൈവിംഗ് ലൈസന്‍സിലോ ഈ പേര് ഉള്‍പ്പെടുത്താന്‍ സാധിക്കില്ലായിരുന്നു. അതില്‍ അനുവദിച്ചിരിക്കുന്നത് അവസാനത്തെ പേരിന് 35 അക്ഷരങ്ങളാണ്. എന്നാല്‍ ജാനിസിന്റെ അവസാനത്തെ പേരിന് 36 അക്ഷരങ്ങളാണുള്ളത്. പക്ഷേ ജാനിസിനു വേണ്ടി മാത്രമായി ഇപ്പോള്‍ പുതുതായി തയ്യാറാക്കിയ തിരിച്ചറിയല്‍ കാര്‍ഡില്‍ ഈ നീണ്ട പേര് ഉള്‍ക്കൊള്ളിക്കാനാകുന്നുണ്ട്.
Comments