ഗുജറാത്തിലെ ഒരു ഐഎഎസ് ഓഫീസര്‍ കഴിഞ്ഞ ദിവസം ചോരകൊണ്ട് തുലാഭാരം നടത്തി.ഗുജറാത്ത് ഹോം ഡിപ്പാര്‍ട്ട്മെന്റിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുദീപ് കുമാര്‍ നന്ദയാണ് ചോര കൊണ്ട തുലാഭാരം തൂക്കിയത്. 79 ലിറ്റര്‍ ചോരയാണ് ഈ അപൂര്‍വ്വ തുലാഭാരത്തിന് ഉപയോഗിച്ചത്. കല്ല ഗ്രാമത്തില്‍ നടന്ന രക്തദാന ക്യാംപില്‍ വെച്ചായിരുന്നു രക്ത തുലാഭാരം എന്ന് പേരിട്ട പ്രത്യേക ചടങ്ങ് നടന്നത്. 513 പേര് ചോര്‍ന്നാണ് സുദീപ് കുമാര്‍ നന്ദയെ തൂക്കാനുള്ള ചോര സംഭാവന ചെയ്തത്.ഗുജറാത്തിലെ രക്തദാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ സ്തുത്യര്‍ഹമായ സേവനങ്ങളാണ് സുദീപ് കുമാര്‍ നന്ദയെക്കൊണ്ട് ഇത്തരമൊരു തുലാഭാരം തൂക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.
Comments