വലിയ പരാതികളില്ലാതെ ഈ ബ്ലൂ മണ്‍ഡേ അമേരിക്കയെ കടന്നു പോയി. ബ്ലൂ മണ്‍ഡേ എന്താണെന്നല്ലേ, വര്‍ഷത്തിന്റെ ആദ്യ ആഴ്ചയ്ക്ക് ശേഷം വരുന്ന തിങ്കളാഴ്ചയെയാണ് ബ്ലൂമണ്‍ഡേ എന്ന ഓമനപ്പേരിട്ട് വിളിക്കുന്നത്.
പക്ഷേ ഈ തിങ്കളാഴ്ച നല്ല ദിവസമല്ല , വര്‍ഷത്തിലെ ഏറ്റവും ഡിപ്രസ്ഡ് ആയ തിങ്കളാഴ്ച ഇതാണെന്നാണ് അനൗദ്യോഗികമായി അിറയപ്പെടുന്നത്. ക്രിസ്മസ് ന്യൂയര്‍ അടിച്ചു പൊളിക്കലിന് ശേഷം വരുന്ന ദിവസം, , കയ്യിലുള്ളതെല്ലാം തകര്‍ത്ത് വാരി തീര്‍ത്ത് പാപ്പരായ ദിവസം, അവധിക്ക് ശേഷം ആലസ്യത്തോടെ ജോലിയില്‍ എത്തുന്ന ദിവസം, ഏറ്റവുമധികം തണുപ്പനുഭവപ്പെടുന്ന ദിവസം തുടങ്ങി ശുഭാപ്തി വിശ്വാസിയല്ലാത്തവര്‍ക്കായി നീക്കി വയ്ക്കപ്പെടുന്ന ദിവസമാണ് ബ്ലൂ മണ്‍ഡേ.
ഇതൊരു കാല്പനികത മാത്രമാണെന്നും , ഇങ്ങനെയൊരു തിങ്കളാഴ്ച മാത്രം വേര്‍തിരിച്ചു കാണതരുമെന്നും, എല്ലാ തിങ്കളാഴ്ചകളും മന്ദതയുടെതാണെന്നും ജേര്‍ണല്‍ ഓഫ് അഫക്ടീവ് ഡിസൊര്‍ഡേഴ്‌സ് കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.
മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിയുടെ പഠനറിപ്പോര്‍ട്ട് താഴെ കാണിക്കുന്ന ഫോര്‍മുലയാണ് ബ്ലൂ മണ്‍ഡേ ഉചിതമായി സമര്‍പ്പിച്ചിരിക്കുന്നത്.
[ W+D –d ] T2
MNa
W-Weather- കാലാവസ്ഥ
d-debt -കടം
T- ക്രിസ്മസ് മുതലുള്ള സമയം
Q-പുതുവത്സര തീരുമാനം
m- കുറഞ്ഞ പ്രചോദന തലം
Na –നടപടി എടുക്കണമെന്നുള്ള മനോഭാവം
D- പരാമര്‍ശമില്ല
കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയുടെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഈ ഫോര്‍മുല പരിഹസിച്ച് തള്ളിയിരിക്കുകയാണ്.
അതെന്തുമാകട്ടെ , അടിപൊളി ജീവിതം നയിക്കുന്ന മുഖ്യധാരാ അമേരിക്കക്കാരെ സംബന്ധിച്ചിടത്തോളം , തിങ്കളാഴ്ചകള്‍ ഒന്നും തന്നെ നന്നല്ല. വെള്ളിയാഴ്ചകളില്‍, കിട്ടുന്ന ശമ്പളം മുഴുവന്‍ വീക്കന്റില്‍ അടിച്ച് പൊളിച്ച് തീര്‍ത്ത് പാപ്പരായി തിങ്കളാഴ്ച പൊങ്ങുന്നവര്‍ക്ക് ബ്ലൂ മണ്‍ഡേ ഒന്നുമല്ല എന്നതാണ് പരമാര്‍ത്ഥം.
Comments