പുറത്തിറങ്ങാനുള്ള ആവേശത്തില്‍ മറ്റൊന്നുമാലോചിക്കാതെ ജയില്‍ ചാടിയതാണ് അമേരിക്കയിലെ കെന്റക്കിയിലെ റോബര്‍ട്ട് വിക്ക് എന്ന കുറ്റവാളി. എന്നാല്‍ പുറത്തിറങ്ങിയപ്പോഴാണ് സംഗതി അത്ര പന്തിയല്ലെന്ന് വിക്കിന് മനസിലായത്. അമേരിക്കയിലെ താപനില മൈനസ് 29 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. തണുപ്പ് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. പുറത്തിറങ്ങിയ വിക്ക് പിന്നെ മറ്റൊന്നുമാലോചിച്ചില്ല. പുറംലോകത്തെ ജീവിതത്തേക്കാള്‍ സുഖം ജയിലാണെന്നു മസിലാക്കിയ വിക്ക് തിരികെ ജയിലിലേക്ക് മടങ്ങി.
തിങ്കളാഴ്ചയാണ് റോബര്‍ട്ട് വിക്ക് ജയില്‍ ചാടിയത്. ജയില്‍ ചാടിയ വിക്ക് നേരെ പോയത് ഒരു ഹോട്ടലിലേക്കാണ്. അവിടെയെത്തിയ വിക്ക് അവിടുത്തെ ക്ളര്‍ക്കിനൊട് താന്‍ ജയില്‍ ചാടിയ പ്രതിയാണെന്നു പറയുകയും പോലീസി വിളിച്ചു വരുത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങിനെ ലക്സിംഗ്ടണ്‍ പോലീസെത്തി വിക്കി അറസ്റ്റു ചെയ്ത് നേരെ ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ യൂണിഫോമായ കാക്കി പാന്റും നിക്കറും പുറമെ ഒരു ജാക്കറ്റും ധരിച്ചാണ് വിക്ക് പുറത്തിറങ്ങിയത്. അമേരിക്കയിലെ കുറഞ്ഞ റെക്കോര്‍ഡ് താപനിലയാണ് ഇപ്പോഴത്തേത്. 187 കോടിയിലധികം അമേരിക്കക്കാരാണ് ഇതു മൂലം കഷ്ടപ്പെടുന്നത്.
Comments