You are Here : Home / Readers Choice

നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 11, 2014 03:08 hrs UTC

ന്യൂയോര്‍ക്ക്‌ : 760 അടി ഉയരവും, 68 നിലകളും, 639 മുറികളുമുള്ള നോര്‍ത്ത്‌ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ സമുച്ചയം ന്യൂയോര്‍ക്കില്‍ ജനുവരി 7ന്‌ തുറന്ന്‌ പ്രവര്‍ത്തനം ആരംഭിച്ചു. മാരിയറ്റ്‌ ഹോട്ടല്‍ ശൃംഖലയില്‍പെട്ട ഈ ഹോട്ടല്‍ ടൈം സ്‌ക്വയറിലുള്ള ബ്രോഡ്‌ വേയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.

 

ഒരു രാത്രി താമസിക്കുന്നതിന്‌ 300 മുതല്‍ 350 ഡോളറാണ്‌ വാടക നല്‍കേണ്ടത്‌. ന്യൂയോര്‍ക്കില്‍ വര്‍ദ്ധിച്ചു വരുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്‌ വേണ്ടിയാണ്‌ ഇത്രയും മനോഹരമായ ഹോട്ടല്‍ നിര്‍മ്മിച്ചതെന്ന്‌ മാരിയറ്റ്‌ സ്‌പോക്ക്‌ വുമണ്‍ നീന ഹെരേര പറഞ്ഞു. കഴിഞ്ഞ വര്‍ഷം 54.3 മില്യണ്‍ ടൂറിസ്റ്റുകളാണ്‌ ന്യൂയോര്‍ക്ക്‌ സന്ദര്‍ശിച്ചതെന്ന്‌ സ്ഥാനം ഒഴിഞ്ഞ മുന്‍ മേയര്‍ മൈക്കിള്‍ ബ്‌ളൂംബര്‍ഗ്‌ പറഞ്ഞു.

 

അമേരിക്കയില്‍ നൂറില്‍പരം ഹോട്ടലുകളുള്ള മാരിയറ്റ്‌ ഹോട്ടലുകളില്‍ രണ്ടാമത്തേത്‌ ഡിട്രോയ്‌റ്റ്‌ ഓള്‍ഡ്‌ റിണൈയ്‌സന്‍സ്‌ ഡെന്റ്‌റ്റിലുള്ളതാണ്‌. ന്യൂയോര്‍ക്കില്‍ ഈ വര്‍ഷം(2014) 15 മില്യണിലധികം വിനോദ സഞ്ചാരികളെയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മുന്‍ മേയര്‍ ബ്‌ളൂംബര്‍ഗ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.