You are Here : Home / Readers Choice

പാര്‍ക്കിംഗിന്‌ ആളു വേണ്ട; സ്വയം പാര്‍ക്കു ചെയ്യുന്ന കാര്‍

Text Size  

Story Dated: Sunday, January 12, 2014 05:59 hrs UTC

ബാറ്ററി കൊണ്ട്‌ ഓടുന്ന ബസ്‌ അടുത്തിടെ കര്‍ണാടകത്തില്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ബാറ്ററി പോലുമില്ലാതെയും സ്വയം പാര്‍ക്കിംഗ്‌ ഏരിയ കണ്ടെത്തി പാര്‍ക്ക്‌ ചെയ്യുന്ന കാറും പുറത്തിറങ്ങിക്കഴിഞ്ഞു. ലാസ്‌ വേഗാസിലാണ്‌ സംഭവം. പാര്‍ക്കിംഗ്‌ ഏരിയയുടെ മുന്നില്‍ ഡ്രൈവര്‍ കാര്‍ എത്തിച്ചാല്‍ മാത്രം മതി, കാര്‍ തനിയെ അകത്തു കടന്ന്‌ പാര്‍ക്ക്‌ ചെയ്യാനുള്ള സ്ഥലം കണ്ടെത്തി സ്വയം പാര്‍ക്ക്‌ ചെയ്‌തോളും. സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയാണ്‌ ഇത്‌ സാധ്യമാവുന്നത്‌. കാറ്‌ പാര്‍ക്കിംഗ്‌ ഏരിയക്കു മുന്നില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ തന്റെ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷനിലെ ഫീച്ചര്‍ ആക്‌ടിവേറ്റു ചെയ്യുക മാത്രമേ വേണ്ടൂ. കാര്‍ പാര്‍ക്കിംഗ്‌ റെഡി. ഫ്രഞ്ച്‌ നിര്‍മാതാക്കളായ വലേയോ ആണ്‌ ഈ സാങ്കേതിക വിദ്യക്കു പിന്നില്‍. ആഡംബര വാഹനങ്ങള്‍ക്കു മാത്രമായാണ്‌ ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌ എന്നാണ്‌ ധരിച്ചിരിക്കുന്നതെങ്കില്‍ തെറ്റി. ഏതു ചെറു വാഹനത്തിനും ഉപയോഗിക്കാവുന്ന വിധത്തിലാണ്‌ ഈ സ്‌മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വാഹനനിര്‍മാതാക്കള്‍ സ്വയം ഓടിക്കുന്ന വാഹനം നിര്‍മിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ്‌ പുതിയ നേട്ടവുമായി ഈ സ്വയം പാര്‍ക്കിംഗ്‌ കാര്‍ എത്തിയിരിക്കുന്നത്‌. പാര്‍ക്കിംഗ്‌ സമയത്തെ കാറുകള്‍ തമ്മിലുള്ള കൂട്ടിയിടിക്കലും ഇതു വഴി ഒഴിവാക്കാനാകും എന്ന്‌ കമ്പനി പറയുന്നു. തന്റെ കാറ്‌ സുരക്ഷിതമാണോ എന്ന്‌ ഡ്രൈവര്‍ക്ക്‌ സ്‌മാര്‍ട്ട്‌ ഫോണിലൂടെ വീക്ഷിക്കാനുള്ള സാങ്കേതിക വിദ്യയും ഇവര്‍ ഇതിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.