നീന്തലറിയില്ലെങ്കിലും ആഴക്കടലില്‍ നിന്നും രക്ഷപ്പെടാനാവുമെന്നു തെളിയിച്ചിരിക്കുകയാണ് സെംഗ് എന്ന തായ്‌വാന്‍ സ്വദേശി. കഴിഞ്ഞ ദിവസം ഈല്‍ മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ പിടിക്കാനായി കടലില്‍ പോയതാണ് സെംഗ്. തായ്‌വാന്റെ കിഴക്കന്‍ തീരത്തുള്ള ഒരു ദ്വീപാണ് സെംഗ് മത്സ്യബന്ധനത്തിനായി തിരഞ്ഞെടുത്തത്. എന്നാല്‍ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ സെംഗ് കടലില്‍ വീണു. വെള്ളത്തില്‍ വീണ് രക്ഷപ്പെടാനാവാതെ മരണത്തോട് മല്ലിടുമ്പോഴാണ് ഒരു ശവപ്പെട്ടിയുടെ മൂടി വെള്ളത്തിലൂടെ ഒഴുകി വന്നത്. മരണവുമായി മുഖാമുഖം കണ്ടു കൊണ്ടിരുന്ന സെംഗിനെ ശവപ്പെട്ടി തന്നെ സഹായിച്ചു. ശവപ്പെട്ടിയില്‍ മുറുകിപ്പിടിച്ചു കൊണ്ട് സെംഗ് കിടന്നു. തിരമാലകള്‍ ദൂരേക്ക് നീക്കിക്കൊണ്ടു പോകുമ്പോഴും തന്നെ രക്ഷപ്പെടുത്താന്‍ ഒരു കപ്പല്‍ വരുമെന്നായിരുന്നു തന്റെ വിശ്വാസമെന്ന് സെംഗ് പറഞ്ഞു. ദിവസങ്ങള്‍ കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ശവപ്പെട്ടിയില്‍ നിന്ന് പിടി വിടാതെ സെംഗ് അങ്ങിനെ തന്നെ കിടന്നു. സെംഗിന്റെ പൂര്‍ണ ഗര്‍ഭിണിയായ ഭാര്യ സെംഗിനെ കാണാതെ വന്നപ്പോള്‍ കൂടുതല്‍ മത്സ്യങ്ങളെ പിടിച്ച് സെംഗ് കൂടുതല്‍ പണമുണ്ടക്കാനുള്ള ശ്രമത്തിലായിരിക്കുമെന്നാണ് കരുതിയത്.ല്‍ തിരമാലകള്‍ക്കൊപ്പമുള്ള സഞ്ചാരത്തിനൊടുവില്‍ 46 മൈലുകള്‍ക്കപ്പുറം മറ്റൊരു ദ്വീപിലാണ് സെംഗും ശവപ്പെട്ടിയും എത്തിയത്. തീരത്തുള്ള ഗാര്‍ഡുമാരാണ് സെംഗിനെ കണ്ടെത്തിയത്. അപ്പോഴേക്കും 60 മണിക്കൂര്‍ പിന്നിട്ടിരുന്നു സെംഗ് കടലില്‍ വീണിട്ട്. സെംഗിന്റെ രക്ഷപ്പെടലിനെയും അവിചാരിതമായി ഒഴുകി വന്ന ശവപ്പെട്ടിയേയും ഒരു അത്ഭുതമായാണ് ഡോക്‌ടര്‍മാര്‍ കാണുന്നത്.
Comments