ടൈറ്റാനിക് കപ്പലിന്റെ മാതൃകയില്‍ ചൈനയില്‍ തീം പാര്‍ക്ക് ഒരുങ്ങുന്നു. 1912 ലാണ് ടൈറ്റാനിക് കപ്പലിന്റെ നിര്‍മാണം. അതേ രീതിയിലാണ് തീം പാര്‍ക്കും നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. കപ്പലിനകത്തുള്ള എല്ലാ സജ്ജീകരണങ്ങളും പാര്‍ക്കിലും കാണാവുന്ന വിധത്തിലാണ് നിര്‍മാണം നടത്താനുദ്ദേശിക്കുന്നത്. സന്ദര്ശകര്ക്ക്പുതിയൊരനുഭവമായിരിക്കും ഇത്. 16.3 കോടി ഡോളറാണ് ഇതിന്റെ നിര്‍മാണത്തുക പ്രതീക്ഷിക്കുന്നത്. 2016 ല്‍മാത്രമേ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാവുകയുള്ളൂ. ഒരു കപ്പലിന്റെ മാതൃക എന്നതിനപ്പുറം ഒരു ചരിത്ര മ്യൂസിയം കൂടിയാണ് പാര്‍ക്കിന്റെ നിര്‍മാണത്തോടെ ജനങ്ങള്‍ക്കു മുന്നിലെത്തുക. സെവന്
സ്റ്റാര്‍ എനര്‍ജി ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പാണ് പാര്‍ക്കിന്റെ നിര്‍മാണത്തിനു പിന്നില്‍. ടൈറ്റാനിക് കപ്പലപകടമെന്നത് സ്നേഹത്തിന്റയും ഉത്തരവാദിത്ത നിര്‍വഹണത്തിന്റെയും ഒരു മാതൃക കൂടിയാണ്. അതു കൊണ്ടു തന്നെയാണ് ടൈറ്റാനിക്കിനെ മുന്‍ നിര്‍ത്തി ഒരു പാര്‍ക്ക് നിര്‍മിക്കണം എന്ന ആശയം ഉയര്‍ന്നു വരാന്‍ കാരണം. നിര്‍മാതാക്കള്‍ പറയുന്നു. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയിലൂടെ കപ്പല്‍ മഞ്ഞുപാളികളിലിടിച്ച് തകരുന്ന രംഗങ്ങള്‍ വരെ കാണിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇംഗ്ലണ്ടില്‍ നിന്നും യൂറോപ്പിലേക്കുള്ള യാത്രക്കിടെ 1912 ഏപ്രില്‍ 15 ന് മഞ്ഞുപാളികളിലിടിച്ച് ടൈറ്റാനിക്ക് കപ്പല്‍ തകരുമ്പോള്‍ അതില്‍ 1500 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 1997 ലാണ് ടൈറ്റാനിക് അപകടത്തെ മുന്‍നിര്‍ത്തി ടൈറ്റാനിക് എന്നു തന്നെ പേരിട്ട സിനിമ പുറത്തിറങ്ങുന്നത്.
Comments