കാലിഫോര്‍ണിയ : രണ്ടു ദശാബ്ദത്തോളം നീണ്ട ഹൂസ്റ്റണ്‍ മേയര്‍ അനിസ് പാക്കറും കാലിഫോര്‍ണിയയില്‍ നിന്നുള്ള കാത്തി ഹബാര്ഡും തമ്മിലുള്ള സ്വവര്‍ഗ്ഗപ്രണയം കാലിഫോര്ണിയസംസ്ഥാനത്തെ സാന്‍ഫ്രാന്‍സിസ്ക്കോ സെന്റ് ഗ്രിഗോറി എപ്പിസ്ക്കോപ്പല്‍ ചര്‍ച്ചില്‍ ഇന്ന് നടന്ന സ്വവര്‍ഗ്ഗ വിവാഹത്തോടെ സഫലമായി.
സെന്റ് ഗ്രിഗോറി ചര്‍ച്ച് റക്ടര്‍ റവ.പോള്‍ ഫ്രംബര്ഗ് വിവാഹത്തിന് കാര്‍മ്മകത്വം വഹിച്ചു.
ടെക്സസ് സംസ്ഥാനത്ത് സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമ സാധുത ഇല്ലാത്തതാണ് കാലിഫോര്‍ണിയായില്‍ വെച്ച് വിവാഹം നടത്തുവാന്‍ തീരുമാനിച്ചതെന്ന് ഹൂസ്റ്റണ്‍ മേയര്‍ പറഞ്ഞു. 57 വയസ്സുള്ള അനിസ് പാര്‍ക്കര്‍ 2010 മുതല്‍ ഹൂസ്റ്റണ്‍ മേയര്‍ എന്നനിലയില്‍ കാര്യക്ഷമമായ ഭരണം നടത്തി വരികയാണ്. 2014 ജനുവരിയിലാണ് മൂന്നാമത്തെ ടേം മേയര്‍ ആയി സത്യപ്രതിജ്ഞ ചെയ്തത്.
ഇന്ന് നടന്ന വിവാഹത്തില്‍ ആനിസ് പാര്ക്കരുടെ മാതാവും, കാത്തിയുടെ സഹോദരിയും ഉള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.
വിവാഹം നടത്തിയ റക്ടര്‍ റവ. പോള്‍ ഹൂസ്റ്റണ്‍ സെന്റ് ആന്‍ഡ്രൂസ് എപ്പിസ്ക്കോപ്പല്‍ ചര്‍ച്ച് വൈദീകനായിരുന്നു. വിവാഹം നടത്തുന്നതിന് ഈ വൈദീകനെ തന്നെ തിരഞ്ഞെടുത്തത് ഇദ്ദേഹവും ഒരു ഗേ പ്രീസ്റ്റ് ആയതിനാലാണെന്നും മേയര്‍ പറഞ്ഞു. ഡെമോക്രാറ്റായ മേയറുടെ രാഷ്ട്രീയ ഭാവികരുപിടിപ്പിക്കുന്നതിന് കാത്തി വിലയേറിയ സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും മേയര്‍ കൂട്ടിചേര്‍ത്തു.
Comments