ഹൂസ്റ്റണ്‍ :15 വയസ്സുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ട 31ക്കാരിയായ അദ്ധ്യാപികയെ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്കും, ഒരു വര്‍ഷത്തെ നല്ല നടപ്പിനും കോടതി ഇന്ന് (ജനുവരി 21ന്) വിധിച്ചു.
മെമ്മോറിയല്‍ മിഡില്‍ സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാര പ്രായക്കാരനെ ട്യൂട്ടറിങ്ങിന് വീട്ടില്‍ വിളിച്ചുവരുത്തിയാണ് തുടര്‍ച്ചയായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് 2012 ല്‍ ഇംഗ്ലീഷ് അദ്ധ്യാപികയായ കാതറിന്‍ മുറയെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
2012 ല്‍ കോടതിയില്‍ നിന്ന് കര്‍ശനമായ താക്കീത് നല്‍കിയിട്ടും വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം തുടരുകയും, 2013 ജനുവരിയില്‍ വീണ്ടും അദ്ധ്യാപിക പിടിക്കപ്പെടുകയായിരുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകര്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തീര്‍ത്തും നിരാശാജനകമാണെന്നും, അതുകൊണ്ടുതന്നെ അദ്ധ്യാപിക ദയ അര്‍ഹിക്കുന്നില്ലെന്നും, ശിക്ഷ വിധിച്ചു കൊണ്ടു കോടതി വ്യക്തമാക്കി.
വിദ്യാര്‍ത്ഥി അദ്ധ്യാപികയുമായി പ്രണയത്തിലാണെന്ന വാദം വീട്ടുക്കാര്‍ നിഷേധിച്ചു. അദ്ധ്യാപികയുടെ ചതിയില്‍ അകപ്പെട്ടുകയായിരുന്നു ഞങ്ങളുടെ മകന്‍ എന്നാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്.
Comments