ഹണ്ട്‌സ് വില്ല : മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റേയും, യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേയും ശക്തമായ സമ്മര്‍ദങ്ങള്‍ അവഗണിച്ചു മെക്‌സിക്കൊക്കാരനായ എഡ്ഗര്‍ ട്ടമായൊ(46) വധശിക്ഷ ഇന്നു രാത്രി ടെക്‌സസ്സില്‍ നടപ്പാക്കി.
1994 ല്‍ 24 വയസ്സുള്ള പോലീസ് ഓഫീസറെ വെടിവെച്ചു കൊലപ്പെടുത്തിയതിനായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.
2014 ല്‍ ടെക്‌സസ്സില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്.
യു.എസ്. സുപ്രീംകോട്ടും, ഫെഡറല്‍ കോര്‍ട്ടും, വധശിക്ഷ നിര്‍ത്തിവെയ്ക്കണമെന്ന പ്രതിയുടെ അപ്പീല്‍ നിരസ്സിച്ചിരുന്നു. യു.എസ്സ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നുവെങ്കിലും ടെക്‌സസ് ഗവണ്‍മെന്റ് ആവശ്യം അംഗീകരിച്ചില്ല.
ബുധനാഴ്ച വൈകീട്ട് വധശിക്ഷ നടപ്പാക്കുമ്പോള്‍ ശക്തമായ പോലീസ് സാന്നിധ്യം ഉണ്ടായിരുന്നു. വിഷം ശരീരത്തില്‍ പ്രവേശിച്ചു 17 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു. രാത്രി 9.45 നാണ് വധശിക്ഷ നടപ്പാക്കിയത്. മെക്‌സിന്‍ ഗവണ്‍മെന്റ് വധശിക്ഷ നടപ്പാക്കിയ രീതിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു.
Comments