കരളിന് ബാധിച്ച രോഗവുമായി ഡോക്‌ടറെ കാണാനെത്തുന്ന രോഗികള്‍ക്ക് എല്ലാ ഡോക്‌ടര്‍മാരും സ്ഥിരമായി നല്‍കാറുള്ള ഒരുപദേശമുണ്ട്. മദ്യം ഒഴിവാക്കുക. കാരണം ലിവര്‍ രോഗങ്ങള്‍ മിക്കതും അമിത മദ്യപാനം മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ ജര്‍മനിയിലെ ഒരു ആശുപത്രിയില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്‌തമാണ്. ഇവിടെ കരള്‍ രോഗികളോട് മദ്യം കഴിക്കാനാണ് ഡോക്‌ടര്‍ പറയുക. ജര്‍മനിയിലെ ഗോട്ടിംഗണിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയില്‍ കരള്‍ രോഗവുമായി എത്തിയതായിരുന്നു ഒരു രോഗി. ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്യപ്പെട്ട അയാളോട് ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചത് നിത്യവും ഓരോ കുപ്പി വോഡ്‌ക കുടിക്കുവാനാണ്.
ആശുപത്രിയിലെ ഒരു നഴ്‌സാണ് സംഭവം പുറത്തു കൊണ്ടു വന്നത്. രോഗിയുടെ ബാഗില്‍ നിന്നുമാണ് താന്‍ വോഡ്‌ക കണ്ടെടുത്തതെന്ന് അവര്‍ പറയുന്നു. ഓപ്പറേഷനിലേക്ക് എളുപ്പം നയിക്കുന്നതിനാണ് താന്‍ ദിവസവും ഓരോ കുപ്പി വോഡ്‌ക കുടിക്കുന്നതെന്ന് രോഗി തന്നോട് പശ്ചാത്തപിച്ചതായി അവര്‍ പറഞ്ഞു. കോടതി വിചാരണക്കിടെയാണ് സംഭവം. വിചാരണയുടെ ഭാഗമായുള്ള ചോദ്യം ചെയ്യലില്‍ കരള്‍ മാറ്റിവെക്കലിന്റെ തലവനായ എയ്‌മന്‍ ഒ എന്ന ഡോക്‌ടര്‍ സത്യം വെളിപ്പെടുത്തുകയുണ്ടായി. കരള്‍ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ വേഗത്തിലാക്കാനാണ് ഇത്തരമൊരു രീതി സ്വീകരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. നിലവില്‍ 25 കേസുകളിലാണ് ഇങ്ങനെ സംഭവിച്ചത്. ഇയാള്‍ക്കെതിരെ നരഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Comments