ഹെന്‍ഡേഴ്‌സണ്‍(നെവാഡ): മനുഷ്യന്‍ മനുഷ്യനെ കൊലപ്പെടുത്തിയാല്‍ അമേരിക്കയില്‍ മിക്കവാറും വധശിക്ഷ ഉറപ്പാണ്. മൃഗം മനുഷ്യനെ ക്രൂരമായി കൊലപ്പെടുത്തിയാല്‍, മൃഗത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എത്ര മൃഗ സ്‌നേഹികളാണ് രംഗത്തെത്തുക.
നെവാഡാ സുപ്രീം കോടതിവരെ എത്തിയ കേസ്സ് ഇന്ന് ജനുവരി 23ന് (വ്യാഴാഴ്ച) ഹെന്‍ഡേഴ്‌സണ്‍ സിറ്റിയുമായുണ്ടാക്കിയ ഒരു ധാരണയെ തുടര്‍ന്ന് അവസാനിച്ചു.
സംഭവം ഇങ്ങനെ- 2012 ഏപ്രില്‍ 27ന് ഒന്നാം ജന്മദിനം ആഘോഷിക്കുകയായിരുന്ന ജരമ്യ- എങ്ങനെയാണെന്നറിയില്ല ഇരുട്ടുമുറിയില്‍ കിടന്നിരുന്ന നായയുടെ സമീപം എത്തിയ കുട്ടിയെ കടന്ന് ആക്രമിക്കുകയായിരുന്നു. ശക്തമായ പല്ലുകള്‍ക്കിടയില്‍ അകപ്പെട്ട കുട്ടിയുടെ മുഖം പകുതിയും തകര്‍ന്നു. കഴുത്തില്‍ കടിച്ചുപിടിച്ചുകുതറിയതു കുട്ടിയുടെ അസ്ഥികള്‍ തകരുന്നതിനും ഇടയായി. ഉടനെതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം നടന്നിരുന്നു.
ഈ നായയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിമല്‍ റൈറ്റ്‌സ് ഗ്രൂപ്പ് സിറ്റിയുമായി ധാരണയില്‍ എത്തുകയായിരുന്നു. കുട്ടിയുടെ പേരില്‍ ഹെന്‍ഡേഴ്‌സണ്‍ പാര്‍ക്കില്‍ മെമ്മോറിയല്‍ സ്ഥാപിക്കാനുള്ള പണം ലക്സ്സ് ഗ്രൂപ്പ് സിറ്റിക്കു നല്‍കണം. മകന്‍ നഷ്ടപ്പെട്ട ദുഃഖം ഉള്ളിലൊതുക്കി പിതാവ് ഇപ്രകാരം പ്രതികരിച്ചു. നായയുമായി അടുത്തിടപഴകാന്‍ കുട്ടിയെ അനുവദിച്ചത് തെറ്റായി. അതിന് എനിക്ക് ശിക്ഷയും ലഭിച്ചു. നായ എപ്പോഴാണ് പ്രകോപിതയാകുക എന്ന് പറയാന്‍ വയ്യ.
Comments