ഹൂസ്റ്റണ്‍ : അന്ന, ഇര്‍മ രണ്ടു സഹോദരിമാരും ശ്വാസകോശ സംബന്ധമായ രോഗത്താല്‍ കഷ്ടപ്പെടുകയായിരുന്നു. രണ്ടുപേരുടെയും ശ്വാസകോശങ്ങള്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. മെത്തഡിസ്റ്റ് ഹോസ്പിറ്റലില്‍ കഴിഞ്ഞിരുന്ന ഇരുവരും ആര്‍ക്കാണ് ആദ്യം ശ്വാസകോശം ലഭിക്കുക എന്ന വേവലാതിയിലായിരുന്നു. പെട്ടെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ഇവര്‍ക്ക് സന്ദേശം ലഭിക്കുന്നത്.
രണ്ടുപേര്‍ക്കും ഇണങ്ങിയ ശ്വാസകോശങ്ങള്‍ ദാനം ചെയ്യുന്നതിന് ഒരു ഡോണറെ ലഭിച്ചിരിക്കുന്നു. രണ്ടു ശ്വാസകോശങ്ങളില്‍ ഓരോന്നും അന്നയിലും, ഇര്‍മയിലും വിജയകരമായി വെച്ചു പിടിപ്പിച്ചു. അപ്രതീക്ഷിതമായി ലഭിച്ച ശ്വാസകോശങ്ങള്‍ സഹോദരിമാര്‍ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കിയിരിക്കുന്നതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. ഒരു ഡോണറുടെ വിവിധ അവയവങ്ങള്‍ വ്യത്യസ്ഥ രോഗികളില്‍ വെച്ചു പിടിപ്പിക്കുന്നത് സാധാരണയാണെങ്കിലും, രണ്ടു സഹോദരിമാര്‍ ഒരാളുടെ ശ്വസകോശങ്ങള്‍ പങ്കിടുന്നതു ആദ്യമായാണ്. ഇന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
Comments