ഒരു മനുഷ്യന് സാധാരണ എത്ര സമയം ടി.വി കണ്ടിരിക്കാന്‍ പറ്റും . കൂടിയാല്‍ 12 മണിക്കൂര്‍. അപ്പോഴേക്കും വയ്യാതായിട്ട്ണ്ടാവും.എന്നാല്‍ ടിവി കാണുന്നതില്‍ 12 മണിക്കൂര്‍ ഒരു സമയമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മൂന്നു പേര്‍. ലാസ് വേഗാസിലാണ് ഈ മാരത്തോന്‍ മത്സരം നടന്നത്. ഏറ്റവും കൂടുതല്‍ സമയം ടെലിവിഷന്‍ കാണുന്ന മത്സരമാണ് നടന്നത്. 87 മണിക്കൂറിനു ശേഷമാണ് മത്സരം അവസാനിച്ചത്. ഏകദേശം അഞ്ചു ദിവസം. ഡാന്‍ ജോര്‍ദാന്‍, സ്‌പെന്‍സര്‍ ലാര്‍സ , ക്രിസ് ലോഫിന്‍ എീ മൂന്നു പേരാണ് അവസാന റൗണ്ടിലെത്തി വിജയിച്ചത്. നെവാദയിലുള്ള ലാസ് വേഗാസ് കവെന്‍ഷന്‍ സെന്ററിലായിരുന്നു മത്സരം.
കസ്യൂമര്‍ ഇലക്‌ട്രോണിക് ഷോയുടെ ഭാഗമായാണ് മത്സരം നടന്നത്. മൂവരും ലാസ് വേഗാസില്‍ നിന്നുള്ളവരാണ്. ഓരോ മണിക്കൂറിലും 5 മിനിട്ടു ബ്രേക്കാണ് മത്സരാര്‍ത്ഥികള്‍ക്ക് അനുവദിച്ചിരുന്നത്. ഗിസ് വേള്‍ഡ് റെക്കോര്‍ഡിലെ നിയമങ്ങളായിരുന്നു ഈ മത്സരത്തിലും സംഘാടകര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ടിവി കാണുതിനിടെ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഇതു കൂടാതെ ഇടക്കിടെ വൈദ്യപരിശോധനയും നടത്തിയിരുന്നു. എന്നാല്‍ ടിവി കാണുതിനിടെ എന്തെങ്കിലും എഴുതാനോ സംസാരിക്കാനോ ഫോണ്‍ ചെയ്യാനോ പാടില്ല. മത്സര വിജയികള്‍ക്ക് 5,000 ഡോളറാണ് സമ്മാനമായി ലഭിച്ചത്. ഇതിനു പുറമെ ഒരു ടിവി, ഐ പാഡ്, മത്സരത്തിനുപയോഗിച്ച കസേര, ഒരു വര്‍ഷത്തേക്കുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവയും ലഭിച്ചു. 2012 ല്‍ 86 മണിക്കൂര്‍ തുടര്‍ച്ചയായി ടിവി കണ്ട കാരിന്‍ ഷ്രീവ്‌സ്, ജെറേമിയ ഫ്രാങ്കോ എിവരുടെ റെക്കോര്‍ഡുകളാണ് ഇത്തവണ തകര്‍ക്കപ്പെട്ടത്.
Comments