വ്യോമയാന സുരക്ഷയില്‍ ഇന്ത്യക്കു സഹായവുമായി അമേരിക്കയെത്തുന്നു.
ഇന്ത്യക്ക് തങ്ങള്‍ പരമാവധി സുരക്ഷാ സഹായം നല്‍കുമെന്നും വ്യോമയാന
രംഗത്ത് ഇന്ത്യയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും
അമേരിക്ക അറിയിച്ചു. കഴിഞ്ഞ ദിവസം വ്യോമസുരക്ഷയില്‍ കാറ്റഗറി ഒന്നില്‍
നിന്നും ഇന്ത്യയെ തരംതാഴ്‌ത്തിയിരുന്നു.
നിലവില്‍ നിക്കരാഗ്വേക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇതിനെ
തുടര്‍ന്നാണ് അമേരിക്ക ഇന്ത്യയെ അനുകൂലിച്ച് പ്രസ്‌താവനയുമായി
രംഗത്തെത്തിയത്. ഇന്ത്യയെ കാറ്റഗറി ഒന്നിലേക്ക് തിരികെ കൊണ്ടു
വരണമെന്നും അതിനായി ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍
ആഗ്രഹിക്കുന്നുവെന്നും അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍
അഡ്‌മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതിനായി വ്യോമയാന മന്ത്രി അജിത്
സിങിനോട് സീനിയര്‍ ഐ എ എസ് ഓഫീസറായ പ്രഭാത് കുമാറിനെ വ്യോമയാന
ഗതാഗതത്തിന്റെ ഡയറക്‌ടറേറ്റ് ജനറല്‍ ചീഫാക്കണമെന്നും അമേരിക്ക
നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യക്ക് ഇത് നിര്‍ണായക നിമിഷമാണ്. ഈ സമയത്ത് അതിനു യോജിച്ച ഒരാള്‍
വേണം ഈ സ്ഥാനത്തിരിക്കാന്‍. ഈ നിര്‍ണായക നിമിഷത്തില്‍ കുമാറിനെ ഈ
സ്ഥാനത്തേക്ക് കൊണ്ടു വരുന്നത് ഇന്ത്യയുടെ കാറ്റഗറി ഒന്നിലേക്കുള്ള
മടങ്ങി വരവിനെ സഹായിക്കുമെന്നും അമേരിക്ക പറയുന്നു.
ഇന്ത്യയെ കാറ്റഗറി ഒന്നില്‍ നിന്നും തരംതാഴ്‌ത്തിയതിനെതിരെ അമേരിക്കക്കു
പുറമെ മറ്റു പല രാജ്യങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments