ഓസ്റ്റിന്‍ : ദിവസം മൂന്ന് മൈല്‍, 15 മൈല്‍ ഒരാഴ്ചയില്‍, 700 മൈല്‍ ഒരു വര്‍ഷം, 27 വര്‍ഷം കൊണ്ട് 21, 477 മൈല്‍ കാല്‍നടയായി സഞ്ചരിച്ചു ലോകം ചുറ്റികറങ്ങിയതായി 77 വയസ്സുക്കാരന്.
സെന്‍ട്രല്‍ ടെക്സസ്സില്‍ നിന്നുള്ള ഐക്ക് ഹെറിക്കാണ് കണക്കുകള്‍ നിരത്തി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. 21477 മൈല്‍ നടന്നു എന്നുള്ളത് എല്ലാവരും അംഗീകരിച്ചു. നടന്നത് ത്രെഡ്മില്ലിലാണെന്ന് മാത്രം!
1987 ല്‍ ശക്തമായ ഹൃദ്രോഗബാധ ഉണ്ടായതിനുശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ഐക്ക് ത്രെഡ്മില്ലില്‍ നടക്കുവാനാരംഭിച്ചത്.
18,000 മൈല്‍ നടന്നു കഴിഞ്ഞപ്പോള്‍ പിന്തിരിയണമെന്നാണ് തോന്നിയത്. ഓസ്റ്റിനില്‍നിന്നും ദൂരം കണക്കാക്കിയപ്പോള്‍ 3, 477 മൈല്‍ കൂടി നടന്നാല്‍ ഒരു തവണ ഭൂമിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടക്കുന്നതിനുള്ള ദൂരം പിന്നിടാം എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുവാനാണ് ഐക്ക് തീരുമാനിച്ചത്. ഒടുവില്‍ വിജയം കൈവരിക്കുക തന്നെ ചെയ്തു.
ഇത്രയും ദൂരം നടന്നപ്പോള്‍ ഹൃദ്രോഗം മൂലം മരിക്കുവാനുള്ള ചാന്‍സ് 25 ശതമാനം കുറഞ്ഞു എന്നാണ് ഐക് അവകാശപ്പെടുന്നത്. 51 വയസ്സില്‍ ഹൃദയ തകരാറുമൂലം തന്റെ പിതാവ് മരിക്കുകയും, സഹോദരനും, സഹോദരിയും ബൈപാസ് സര്‍ജറക്ക് വിധേയരാകുകയും ചെയ്തതാണ് തന്നെ ഈ സാഹസത്തിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയും ദൂരം നടക്കുന്നത് 20 ജോടി സ്റ്റികേഴ്സ് ഉപയോഗിച്ചതായും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗികള്‍ക്ക് ഐക് എന്നും ഒരു മാതൃകതന്നെയാണ്.
Comments