ഡാലസ്:കൊച്ചു വെളുപ്പാന്‍ കാലത്ത് കൊച്ചു ബീഡിയും കട്ടന്‍ കാപ്പിയും ശീലമാക്കിയ കുറെ ഏറെ മലയാളി മുതിര്‍ന്നവര്‍ അമേരിക്കയിലുണ്ട്. ഇനിയും ആ പതിവ് തുടരുവാന്‍ ഏറെ പ്രയാസമായിരിക്കും. കാരണം ഇന്ത്യന്‍ നിര്‍മിത ബീഡികള്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. ആദ്യമായാണ് ഒരു പുകയില ഉത്‌പന്നത്തിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഇന്ത്യന്‍ നിര്‍മ്മിത ബീഡികളില്‍ നിക്കോട്ടിനും ടാറും കാര്‍ബണ്‍ മോണോക്‌സൈഡും സാധാരണ സിഗരറ്റുകളില്‍ അടങ്ങിയതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതതലാണെന്ന് യു.എസ് അതോറിറ്റി വ്യക്തമാക്കുന്നു.
ജാഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയായിരുന്നു ഇന്ത്യന്‍ നിര്‍മിത ബീഡികളുടെ അമേരിക്കയിലെ വിതരണക്കാര്‍. നിരോധനം ഉണ്ടായ ശേഷവും ഇന്ത്യന്‍ ബീഡികള്‍ അമേരിക്കയില്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ സ്വീകരിക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‌കി.
Comments