ഇന്ത്യയിലെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയില്‍ നിറഞ്ഞു കവിയുന്നു. തടവലുകാരുടെ എണ്ണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത് ജയില്‍ അധികൃതര്‍. 6,250 പേരെ ഉള്കൊള്ളിക്കാന് സൗകര്യമുള്ള ജയിലാണ് തീഹാര്‍ ജയില്‍. എന്നാല്‍ ഇവിടെ ഇപ്പോഴുള്ളത് പതിമൂന്നായിരത്തില്‍ ഏറെ തടവുപുള്ളികളാണ്. 12,930 പുരുഷ തടവുപുള്ളികളും 615 സ്ത്രീ തടവുപുള്ളികളുമാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇവരെ കൂടാതെ 366 വിദേശ തടവുകാര്‍. ഇനിയും അംഗസംഖ്യകൂടിയാല് എന്ത് ചെയ്യുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എത്തും പിടിയും ഇല്ല
Comments