ജീവിക്കാന്‍ ഭയക്കുന്ന രാഷ്ട്രങ്ങളില്‍ ഇന്ത്യയും മുന്‍പന്തിയില്‍. ദേശീയ ബോംബ് ഡാറ്റാ സെന്റര്‍ തയ്യാറാക്കിയ കണക്കില്‍ 2013 ല്‍ മാത്രം ഇന്ത്യയില്‍ നടന്നത് 203 ബോംബ് സ്‌ഫോടനങ്ങളാണ്.എന്നാല്‍ ഭീകരരുടെ തേര്‍വാഴ്ച നടക്കുന്ന രാഷ്ട്രമായ അഫ്ഗാനിസ്ഥാനില്‍ നടന്നത് 108 എണ്ണം മാത്രം.ഇറാഖും പാകിസ്താനും ആണ് ബോംബ് സ്‌ഫോടനങ്ങളുടെ കാര്യത്തില്‍ ഇന്ത്യക്ക് മുകളിലുള്ളത്. 2012 ല്‍ 241 ബോംബ് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. 2013. 2012 ല്‍ 113 പേരാണ് രാജ്യത്ത് വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്. 419 പേര്‍ക്ക് പരിക്കേറ്റു. 2013 ല്‍ സ്‌ഫോടനങ്ങളുടെ എണ്ണം കുറഞ്ഞെങ്കിലും 130 പേര്‍ കൊല്ലപ്പെട്ടു. ലോകത്തെ 75 ശതമാനം ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നത് ഇന്ത്യയിലും പാകിസ്താനിലും ഇറാഖിലും ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Comments