മലേഷ്യയില്‍ നിന്ന് ബീജിങ്ങിലേക്ക് 239 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണു. വിയറ്റ്നാം അധീനതയിലുള്ള തു ചു ദ്വീപിന് സമീപം കടലില്‍ തകര്‍ന്നു വീണതായാണ് റിപ്പോര്‍ട്ട്.
15 രാജ്യങ്ങളില്‍ നിന്നുള്ള 229 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഏറ്റവും അധികം യാത്രക്കാരും ചൈനയില്‍ നിന്നുള്ളവരാണെന്ന് ചൈനീസ് സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ രണ്ട് മണിയോടെ വിയറ്റ്‌നാം വ്യോമാതിര്‍ത്തിയില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിയ്ക്കപ്പെടുന്നത്. യാത്ര ആരംഭിച്ച് രണ്ട് മണിയ്ക്കൂറിനുള്ളില്‍ വിമാനം കാണാതാവുകയായിരുന്നു. 152 ചൈനക്കാര്‍, 38 മലേഷ്യക്കാര്‍, ഏഴ് ഇന്തൊനേഷ്യന്‍ പൗരന്‍മാര്‍, ആറ് ഓസ്‌ട്രേലിയക്കാര്‍, 3 ഫ്രഞ്ചുകാര്‍, മൂന്ന് യുഎസ് സ്വദേശികള്‍ ഒരു നവജാതശിശു എന്നിവരും വിമാനത്തില്‍ ഉണ്ടായിരുന്നതായി മലേഷ്യന്‍ എയര്‍ലൈന്‍സ്പറയുന്നു
Comments