മലേഷ്യന്‍ വിമാനം തട്ടിയക്കൊണ്ട് പോയതിന് പിന്നില്‍ ഇറാന്റെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മുന്‍ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥന് പറയുന്നു.ഇതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിക്കുകയാണ്. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇത്തരമൊരു നിഗമനത്തിലേ എത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. മോഷ്ടിച്ച പാസ്പോര്‍ട്ടുകളുമായി രണ്ട് ഇറാന് പൗരന്മാര് കാണാതായ വിമാനത്തില്‍ സഞ്ചരിച്ചിരുന്നു എന്ന് നേരത്തെ വ്യക്തമാക്കിയിരുനു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഇസ്രായേലി എയര്‍ലൈന്‍സ് സുരക്ഷാ മേധാവി ഐസക്ക് യെഫെറ്റ് ഇറാനെ സംശയിക്കുന്നത്.
Comments