ലോസാഞ്ചലസ് : കാമുകന്‍ നടത്തിയ കൊലപാതകത്തിന് കൂട്ടു നിന്നു എന്നാരോപിച്ചു ജയിലില്‍ കഴിയേണ്ടി വന്ന 74 വയസ്സുക്കാരിക്കു 32 വര്‍ഷത്തിനുശേഷം മോചനം.
1981 ലാണ് സംഭവം നടന്നത് മയക്കുമരന്നു കച്ചവടം ചെയ്തിരുന്ന രണ്ടുപേരെ ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് കാറില്‍ കയറ്റി വിജനപ്രദേശത്ത് വെച്ചു വെടിവെച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്സിലാണ് എഴുപത്തിനാലുക്കാരിയായ മേരി വെര്‍ജിനയെ പോലീസ് അറസ്റ്റു ചെയ്തത്. മേരി വെര്‍ജീന ഡ്രൈവ് ചെയ്ത കാറിലാണ് കാമുകന്‍ ഇരകളെ തട്ടികൊണ്ടു വന്നത്. രണ്ടുപേരെയും വെടിവെച്ചുവെങ്കിലും ഒരാള്‍ മാത്രമാണ് കൊലപ്പെട്ടത്.
കാമുകനെ വധശിക്ഷക്കു വിധിച്ചുവെങ്കിലും, ജയിലില്‍വെച്ചുതന്നെ പ്രതി മരിക്കുകയായിരുന്നു.
കാമുകന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് കാര്‍ ഓടിച്ചതെന്ന മേരിയുടെ വാദം കോടതി നേരത്തെ അംഗീകരിച്ചിരുന്നില്ല.
മാര്‍ച്ച് 24 തിങ്കളാഴ്ച ലോസ് ആഞ്ചലസ് സുപ്പീരിയര്‍ കോടതിയാണ് മേരിയെ വിട്ടയയ്ക്കുവാന്‍ ഉത്തരവിട്ടത്. തിങ്കളാഴ്ച വൈകീട്ട് സെഞ്ച്വറി റീജിയണല്‍ ഡിറ്റന്‍ഷന്‍ സെന്‌ററില്‍ നിന്നും പുറത്തിറങ്ങിയ മേരിയെ സ്വീകരിക്കുവാന്‍ കുടുംബാംഗങ്ങളും, സ്‌നേഹിതരും എത്തിചേര്‍ന്നിരുന്നു. മേരിക്ക് ഇതിനകം 11875 ദിവസം ജയിലില്‍ കഴിയേണ്ടിവന്നു. മനപൂര്‍വ്വമല്ലാത്ത വധശ്രമത്തിനും നല്‍കുന്ന ശിക്ഷയുടെ കാലാവധി 11 വര്‍ഷമാണ്. 32 വര്‍ഷമാണ് മേരിക്ക് തന്റെ നിരപരാധിത്വം തെളിയുന്നതിന് ജയിലില്‍ കഴിയേണ്ടിവന്നത്.
Comments