‘വാട്സ് ആപി’ല്‍ തുടര്‍ച്ചയായി അധികനേരം സമയം കളയുന്നവര്‍ക്ക് ‘വാട്സ് ആപിറ്റൈസ്’ എന്നാണ് രോഗം വരാന്‍ സാധ്യത. 34 കാരിയായ ഒരു രോഗിയെ പരിശോധിച്ചതിനുശേഷം പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ‘ദ ലാന്‍സറ്റ്’ ആണ് പഠനം പുറത്തു വിട്ടത്.
‘തള്ളവിരല്‍’ രോഗമാണിത്. കടുത്ത കൈത്തണ്ട വേദനയോടു കൂടിയാണ് ഇവര്‍ ഡോക്ടറെ സമീപിച്ചത്. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഇവര്‍ വാട്സ് ആപ് അമിതമായി ഉപയോഗിച്ചതായി കണ്ടത്തെി. ദിവസേന ആറു മണിക്കൂറോളം ഇവര്‍ രണ്ടു കൈകളുടെയും തള്ളവിരല്‍ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വാട്സ് ആപില്‍ മെസേജുകള്‍ അയക്കുമായിരുന്നുവെന്ന് ഡോക്ടര്‍ ഐനസ് എം. ഫെര്‍ണാണ്ടസ് പറയുന്നു.
Comments