ടയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ (ടി.കെ.എം) ഇന്ത്യന്‍ വിപണിയില്‍ നിന്നും ഇന്നോവ കാറുകള്‍ തിരിച്ചുവിളിക്കുന്നു. ചില ചെറിയ തകരാറുകള്‍ പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് തിരികെ ഏല്‍പിക്കാനാണ് ഇത്. സ്റ്റിയറിംഗ് വീലില്‍ ഘടപ്പിച്ചിരിക്കുന്ന സ്പൈറല്‍ കേബിളില്‍ തകരാര്‍ കണ്ടത്തെിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്ന് ടയോട്ട ഇന്ത്യ അറിയിച്ചു.
2005 ഫെബ്രുവരിക്കും 2008 ഡിസംബറിനും മധ്യേ നിര്‍മിച്ച 44,989 കാറുകളാണ് തിരികെ വിളിക്കുന്നത്. പാര്‍ട്സ് ലഭ്യമാകുന്നതനുസരിച്ച് വാഹനങ്ങള്‍ സൗജന്യമായി അംഗീകൃത ടയോട്ട വര്‍ക്ക്ഷോപ്പുകളിലൂടെ റിപ്പയര്‍ ചെയ്തു നല്‍കുമെന്നും കമ്പനി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Comments