ലാസ്വെഗാസ് . ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്കാര്‍ഫ് റിസൈക്കിളിംഗ് ഇന്‍ഡസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ ലാസ്വേഗാസ് മാന്‍ഡേലെബെ കാസിനോയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റനു നേരെ ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 10 വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം. ഏകദേശം 1000 ത്തില്‍ പരം ജനങ്ങളാണ് ഹിലാരിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തി ചേര്‍ന്നിരുന്നത്.
പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഹാളിലുണ്ടായിരുന്ന യുവതി ചെരിപ്പൂരി ഹിലാരിക്കുനേരെ ഏറിയുകയായിരുന്നു. കൈകൊണ്ട് തട്ടിയതിനാല്‍ ഹിലാരിയുടെ ദേഹത്ത് കൊണ്ടില്ല.
ഈ സംഭവത്തെ വളരെ സരസമായാണ് ഹിലാരി വിശേഷിപ്പിച്ചത്. അവര്‍ എന്നെ പോലെ ചെരുപ്പും മുതല്‍ സോഫ്റ്റ് ബാള്‍ കളിക്കുവാന്‍ പഠിപ്പിച്ചുണ്ടാകുകയില്ല. ഇവിടെ പ്രസംഗിക്കാന്‍ വന്നതിന് ഇങ്ങനെ ഒരു സമ്മാനം കിട്ടുമെന്നും കരുതിയില്ല.
ചെരിപ്പെറിഞ്ഞ യുവതിയെ പൊലീസ് പിടികൂടി ഹാളിനു പുറത്തേക്കു കൊണ്ടുപോയി.
2008 ല്‍ അമേരിക്കയില്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇറാക്ക് സന്ദര്‍ശിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ബുഷിനു നേരെ രണ്ട് ഷൂകള്‍ വലിച്ചെറിഞ്ഞ സംഭവത്തെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്.
2016 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പരിഗണനയിലാണ് ഹിലാരി യോഗത്തില്‍ പറഞ്ഞു.
Comments