സാന്‍ആന്റോണിയൊ . കെട്ടിടത്തിന് സമീപം മറഞ്ഞ് നിന്ന് ചുവരിലേക്ക് മൂത്രമൊഴിച്ചപ്പോള്‍ ഡാനിയേല്‍ ഏതന്‍സ് മനസില്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വരുമെന്ന്.
2012 ഏപ്രില്‍ മാസമാണ് സംഭവം. അലാമൊ കെട്ടിടത്തിന്റെ ചുവരിന് സമീപമാണ് മൂത്രശങ്ക ഒഴിവാക്കുന്നതിനുളള സ്ഥലം കണ്ടെത്തിയത്. ഡാനിയേലിന്റെ ഭാഗ്യകേട് എന്നല്ലാതെ എന്താണ് പറയുക. റോന്ത് ചുറ്റിയിരുന്ന പൊലീസിന്റെ ദൃഷ്ടിയില്‍ ഡാനിയേല്‍ കുടുങ്ങി. പിന്നെ ഒട്ടും വൈകിയില്ല. അറസ്റ്റ്. കോടതി നടപടികള്‍ ഒരു വര്‍ഷമാണ് ഇങ്ങനെ നഷ്ടപ്പെട്ടത്.
ഒടുവില്‍ ഏപ്രില്‍ 14 തിങ്കളാഴ്ച സാന്‍ആന്റോണിയൊ സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി റെ ഒലിവാറി ഡാനിയേലിനുളള ശിക്ഷ വിധിച്ചു. 18 മാസം ജയില്‍ ശിക്ഷ. 250 വര്‍ഷം പഴക്കമുളള കെട്ടിടത്തിന് ഉണ്ടായ നാശനഷ്ടം നികത്താന്‍ 4000 ഡോളര്‍ പിഴയും.
രണ്ട് വര്‍ഷത്തെ ശിക്ഷയാണ് നല്കേണ്ടത്. എന്നാല്‍ പതിനെട്ട് മാസം ജയില്‍ ശിക്ഷയാണ് നല്‍കുന്നത് കോടതി പറഞ്ഞു. പരസ്യമായി ഇത്തരം പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് ഇത് ഒരു മുന്നറിയിപ്പാണ് കോടതി വ്യക്തമാക്കി.
പൊതുജനം നിസ്സാരമായി കരുതുന്ന പ്രവര്‍ത്തികള്‍ മനുഷ്യ ജീവിതത്തിന്റെ താളം തെറ്റിക്കുമെന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നു.
Comments