ഫ്ളോറിഡ . പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ അടുത്തിരുത്തിയാണ് കോഡി വിഗന്റ് വിഡിയോ ഗെയിം ആരംഭിച്ചത്. കളി മുറുകിയപ്പോള്‍ കുഞ്ഞ് കരയുവാന്‍ ആരംഭിച്ചു. കരച്ചില്‍ മാറ്റുവാനുള്ള പിതാവിന്റെ ശ്രമം വിജയിച്ചില്ല.
കരച്ചില്‍ മാറ്റുവാന്‍ കോഡി കണ്ടെത്തിയ മാര്‍ഗം കുട്ടിയുടെ മൂക്കും വായും പൊത്തി പിടിക്കുക എന്നതായിരുന്നു. കളി ശ്രദ്ധിക്കുന്നതിനിടയില്‍ ഏകദേശം അഞ്ചു മിനിട്ടാണ് കുട്ടിയുടെ മുഖത്ത് കൈകൊണ്ട് അമര്‍ത്തി പിടിച്ചത്.
ഏപ്രില്‍ 17 ന് അതിരാവിലെ ഫ്ളോറിഡായില്‍ ഹൊമസൊസയിലാണ് സംഭവം നടന്നത്. ഒര്‍ലാന്റോയില്‍ നിന്നും 90 മൈല്‍ പടിഞ്ഞാറാണ് ഹൊമസൊസ. മുഖം അമര്‍ത്തി പിടിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായ കുഞ്ഞിന്റെ തല മുതല്‍ പാദം വരെ നിരവധി ബെഡ്ഷീറ്റുകള്‍ പുതച്ചു ശബ്ദം പുറത്തുവരാത്ത രീതിയില്‍ കിടത്തുകയായിരുന്നു. കാലിഫോര്‍ണിയായില്‍ നിന്നും ഫ്ളോറിഡയിലേക്ക് താമസം മാറ്റിയ കോഡി തൊഴില്‍ രഹിതനായിരുന്നു. വീട്ടില്‍നിന്നും ആരോ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുട്ടി മരണമടഞ്ഞിരുന്നു.
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടിയുടെ അമ്മ ഉണ്ടായിരുന്നില്ല. മൂന്നു മാസം പ്രായമുള്ള ഒരു കുഞ്ഞും വീട്ടിലുണ്ടായിരുന്നതായും കുഞ്ഞിനെ ചൈല്‍ഡ് പ്രൊട്ടക്ടീവ് കസ്റ്റഡില്‍ വിട്ടു കൊടുത്തുവെന്നും സിട്രസ് കൊണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. 24 വയസുള്ള പ്രതിയെ 100000 ഡോളര്‍ ജാമ്യത്തില്‍ വെള്ളിയാഴ്ച വിട്ടയച്ചു.
Comments