തെറ്റായ സന്ദേശം നല്കി ഗവണ്മെന്റിന് നഷ്ടം വരുത്തിയതിന് 489000 ഡോളര്‍ പിഴയും രണ്ട് മാസം തടവും
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, April 23, 2014 11:10 hrs UTC
സിന്‍സിനാറ്റി : തെറ്റായ സന്ദേശം അറിഞ്ഞോ അറിയാതെയോ നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്. തടാകത്തിന് മുകളിലൂടെ ചെറുവിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ നാലുപേര്‍ യാത്രചെയ്ത മത്സ്യബന്ധന ബോട്ട് അപകടത്തില്‍പെട്ടതായി കോസ്റ്റ് ഗാര്‍ഡിന് സന്ദേശം നല്‍കിയത് ഭാവിയില്‍ ഒരു പൈലറ്റാകണമെന്ന് സ്വപ്നം തകര്‍ത്തു കളയുമെന്ന് ഡാനിക്ക് കുമാര്‍ ചിന്തിച്ചിരുന്നില്ല.
മത്സ്യബന്ധന ബോട്ടില്‍ നിന്നും അപകട സൂചന നല്കുന്ന ഫ്ളെയര്‍ ആകാശത്തേക്കുയരുന്നതായാണ് കുമാര്‍ സന്ദേശം നല്‍കിയത്.
തുടര്‍ന്ന് അമേരിക്കന്‍-കാനഡ- നാവിക-വായുസേനാംഗങ്ങള് നടത്തിയ 24 മണിക്കൂര്‍ അന്വേഷണത്തിനുശേഷം സന്ദേശം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
2012 മാര്‍ച്ച് മാസം നടന്ന സംഭവത്തില്‍ കുമാറിനെതിരെ കേസ്സെടുത്തിരുന്നു.
2014 ഏപ്രില്‍ 22 ചൊവ്വാഴ്ച സിന്‍സിയാറ്റി യു.എസ്. കോര്‍ട്ട് ഓഫ് അപ്പീല്‍സ് കോടതി കുമാര്‍ കുറ്റക്കാരനാണെന്നും, അമേരിക്കന്‍-കാനഡ സര്‍ക്കാരുകള്‍ക്ക് അന്വേഷണത്തിനായി ചിലവഴിക്കേണ്ടിവന്ന 277, 000 ഡോളര്‍, 212, 000 ഡോളര്‍ വീതം ആകെ 489, 000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പ്രഖ്യാപിച്ചത്. മൂന്നു പേരടങ്ങുന്ന ജഡ്ജിങ്ങ് പാനലില്‍ 2 പേര് ശിക്ഷക്കനുകൂലമായി വിധിയെഴുതിയപ്പോള്‍ ഒരാള്‍ വിയോജന കുറിപ്പെഴുതി. ഇത്രയും വലിയ തുക 21 വയസ്സുക്കാരനായ കുമാറിന് താങ്ങാനാകില്ലെന്ന് വിയോജന കുറിപ്പെഴുതിയപ്പോള്‍, തെറ്റായ സന്ദേശം നല്‍കുന്നവരെ യു.എസ്. ശക്തമായി നേരിടുമെന്നും, മറ്റുള്ളവര്‍ക്ക് ഇതൊരു മാതൃകയാകണമെന്ന് മറ്റുരണ്ടുപേര്‍ അഭിപ്രായപ്പെട്ടു. വിധിക്കെതിരെ അപ്പീല്‍പോകുമെന്ന് കുമാറിന്റെ അറ്റോര്‍ണി എഡ്മണ്ട് പറഞ്ഞു.
Comments