ഡോ.രാജ്.കെ. ഗോയലിന് മിഡില്ടണ് അവാര്‍ഡ്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Thursday, June 12, 2014 10:42 hrs UTC
ബോസ്റ്റണ്‍ : ബയോ മെഡിക്കല്‍ ഗവേഷണത്തില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അതുല്യസംഭാവനകള്‍ നല്കിയ ഇന്ത്യന്‍ വംശജനും, ശാസ്ത്രജ്ഞനുമായ ഡോ.രാജ്.കെ.ഗോയലിന് വെറ്ററന്‍സ് അഫയേഴ്സ് നല്കുന്ന പരമോന്നത ബഹുമതിയായ മിഡില്റ്റണ് അവാര്‍ഡ് നല്കി ആദരിച്ചു.
അന്നനാളത്തിലും, ആമാശയത്തിലും കണ്ടുവരുന്ന മോട്ടിലിറ്റി ഡിസ്ഓര്‍ഡേഴ്സ്(ഗട്ട് എന്ന രോഗം) കണ്ടുപിടിക്കുന്നതിനും, ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കുന്നതിനുമാണ് ഡോ.രാജ് ഗവേഷണങ്ങള്‍ നടത്തിയിരുന്നത്.
1960 ല്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ഗോയല്‍ ന്യൂഡല്‍ഹിയിലെ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്.
യെല് യൂണിവേഴ്സിറ്റിയില്‍നിന്നും പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയശേഷം 1971 മുതല്‍ ബെയ്ലര് കോളേജ് മെഡിസന്(ഹൂസ്റ്റണ്‍), 1981 മുതല്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഹെല്‍ത്ത് സെന്റര്‍ എന്നിവടങ്ങളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബോസ്റ്റണ്‍ ഹാര്‍വാഡ് മെഡിക്കല്‍ സ്ക്കൂള്, വിഎ ബോസ്റ്റണ്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റം സ്വാളോയിംഗ് ആന്റ് മോട്ടിലിറ്റി പ്രോഗ്രാം ഡയറക്ടര്‍ എന്നീ തസ്തികളില്‍ പ്രവര്‍ത്തിക്കുന്നു.
Comments