കെന്‍ബങ്ക്പോര്‍ട്ട്(മയിന്‍) . അമേരിക്കയുടെ നാല്പത്തി ഒന്നാമത് പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചത്. 6000 അടി ഉയരത്തില്‍ നിന്നും പാരച്യൂട്ട് വഴി നിലത്തേക്ക് ചാടിയായിരുന്നു.
താമസ സ്ഥലമായ കെന്‍ ബങ്ക് പോര്‍ട്ടില്‍ നിന്നും വാക്കേഴ്സ് പോയന്റില്‍ തയ്യാറായി നിന്നിരുന്ന ഹെലി കോപ്റ്ററിലേക്ക് വീല്‍ ചെയറില്‍ ഇരുത്തിയാണ് കുടുംബാംഗങ്ങള്‍ പാരചൂട്ട് ജംബിങ്ങിനായി ബുഷിനെ കൊണ്ടു വന്നത്. സെര്‍ജന്റ് മൈക്ക് എലിയറ്റിന്റെ സഹായത്താല്‍ 85 -ാം വയസില്‍ എടുത്ത പ്രതിജ്ഞ നിറവേറ്റുകയായിരുന്നു. യാതൊരു ഭാവ വ്യത്യാസമില്ലാതെ സെന്റ് ആന്‍സ് ചര്‍ച്ചിനു സമീപം വന്നിറങ്ങിയ ഉടനെ ബാര്‍ബറ ബുഷ് ചുബനം നല്‍കിയാണ് തന്റെ പ്രിയതമനെ സ്വീകരിച്ചത്.
മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്, മുന്‍ ഫ്ലോറിഡാ ഗവര്‍ണര്‍ ജെബ് ബുഷ് കൊച്ചുമക്കള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ സാഹസിക കൃത്യത്തിന് സാക്ഷ്യം വഹിക്കുവാന്‍ എത്തിചേര്‍ന്നിരുന്നു.
രണ്ടാം ലോക മഹായുദ്ധത്തില്‍ താന്‍ യാത്ര ചെയ്തിരുന്ന വിമാനം വെടിവെച്ചിട്ടപ്പോളായിരുന്നു ആദ്യമായി വിമാനത്തില്‍ നിന്നും ചാടേണ്ടി വന്നത്. തുടര്‍ന്ന് 75-ാം വയസിലും എണ്‍പതിലും , എണ്‍പത്തഞ്ചിലും വിമാനത്തില്‍ നിന്നും ചാടിയിരുന്നു. തൊണ്ണൂറു വയസില്‍ വീണ്ടും പാരച്യൂട്ട് ജംബിങ് നടത്തും എന്ന് എണ്‍പത്തഞ്ചാം വര്‍ഷത്തില്‍ ബുഷ് പ്രഖ്യാപിച്ചിരുന്നതാണ് ജൂണ്‍ 12 വ്യാഴാഴ്ച നിറവേറ്റിയത്.
ടെന്നിസ്, ജോഗിങ്, ഗോള്‍ഫ് എന്നിവയിലും ബുഷ് പ്രത്യേകം താല്പര്യം പ്രകടിപ്പിച്ചിരുന്നു.
Comments