വൈദീകന്റെ കൊലപാതകം: പ്രതി അറസ്റ്റില്‍
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, June 17, 2014 11:16 hrs UTC
ഫോനിക്സ്(അരിസോണ): ഫോനിക്സ് മദര്‍ ഓഫ് മേഴ്സി കാത്തലിക്ക് ചര്‍ച്ചില്‍ കഴിഞ്ഞ ബുധനാഴ്ച 9 മണിക്ക് നടന്ന കവര്‍ച്ച ശ്രമത്തിനിടയില്‍ 29 വയസ്സുള്ള റവ.കെന്നത്ത് വാക്കര്‍ വെടിയേറ്റു മരിക്കുകയും, മറ്റൊരു വൈദീകനായ റവ.ജോസഫിന് ഗുരുതരമായി പരിക്കേല്പിക്കകയും ചെയ്ത കേസ്സില്‍ 54 വയസ്സുള്ള ഗാരി മൈക്കിള്‍ മോറന് എന്ന പ്രതിയെ ഇന്ന്(ജൂണ്‍16) തിങ്കളാഴ്ച അറസ്റ്റു ചെയ്തതായി മാരികോപ കൊണ്ടി ഷെറിഫ് ഓഫിസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
അക്രമത്തിനും, കവര്‍ച്ചക്കും പത്തുവര്‍ഷം ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന പ്രതിയുടെ ശിക്ഷാ കാലാവധിയുടെ ഭൂരിഭാഗവും പൂര്‍ത്തിയാക്കിയതിനാല്‍ ഏപ്രിലിലാണ് ജയില്‍ വിമോചിതനായത്.
മയക്കുമരുന്നിനടിമയായ പ്രതിയുടെ പേരില്‍ നിരവധി കേസ്സുകള്‍ നിലവിലുണ്ട്.
മര്‍ദ്ദനമേറ്റു ഗുരുതരാവസ്ഥയില്‍ കഴിയുന്ന 56 വയസ്സുള്ള റവ. ജോസഫിന്റെ ആരോഗ്യ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നു. അപകട നില തരണം ചെയ്തതായും അറിയിപ്പില്‍ പറയുന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പുരോഹിതര്‍ക്ക് നേരെ നടത്തിയ അതിക്രൂരമായ ആക്രമണത്തെ ഫോനിക്സ് ഡയോസിസ് അപലപിച്ചു. റവ.ജോസഫിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെങ്കിലും, സഹ വൈദികന് അന്ത്യശുശ്രൂഷ നല്‍കുന്നതിനും പോലീസില്‍ വിവരം അറിയിക്കുന്നതിനും കഴിഞ്ഞതായി ഫോനിക്സ് ഡയോസീസ് പ്രതിനിധി റവ.ഫ്രെഡ് ആഡംഡണ് പറഞ്ഞു. ആരാധനാലയങ്ങളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഡയോസിസ് ആവശ്യപ്പെട്ടു.
Comments