കാനഡ . മൃഗങ്ങളോടും പക്ഷികളോടും ഇഴജന്തുക്കളോടും അതിരറ്റ സ്നേഹമായിരുന്നു മോണ്‍ട്രിയല്‍ ക്യുബെക്കില്‍ നിന്നുളള ഇരുപത്തിയഞ്ച് വയസുകാരി എറമ്മക്ക്. അപ്രതീക്ഷിതമായി കാറിനു മുമ്പില്‍ വന്നുപെട്ട ഒരു കൂട്ടം താറാവുകളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന് ശേക്ഷിച്ച ജീവിതകാലം മുഴുവന്‍ ജയില്‍ അഴികള്‍ക്കുളളില്‍ കഴിയേണ്ടി വരുമെന്ന് ഈ യുവതി മനസ്സില്‍ പോലും ചിന്തിച്ചിരുന്നില്ല.
സംഭവം ഇങ്ങനെ 2010 ജൂണ്‍ 27 ന് മോണ്‍ട്രിയല്‍ ഹൈവേയിലൂടെ അതിവേഗം കാറോടിച്ചു വരികയായിരുന്നു യുവതി പെട്ടെന്നാണ് ഒരു പറ്റം താറാവുകള്‍ റോഡ് കുറുകെ കടക്കുവാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കാര്‍ നിറുത്താതെ ഓടിച്ചു പോയാല്‍ താറാവുകള്‍ ചക്രങ്ങള്‍ക്കിടയില്‍പെട്ട് ചതഞ്ഞതു തന്നെ. പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല. പെട്ടെന്ന് കാര്‍ ബ്രേക്കിട്ട് നിറുത്തി. സാവകാശം കാറില്‍ നിന്നിറങ്ങി താറാവുകളെ നോക്കി നില്‍ക്കുന്നിനിടെ എണ്‍പതു മൈല്‍ വേഗതയില്‍ വന്നിരുന്ന ബൈക്ക് നിറുത്തിയിട്ടിരുന്ന കാറിനു പുറകില്‍ വന്നിടിച്ചു. അമ്പതു വയസുളള പിതാവും, പതിനാറ് വയസുളള മകളും ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണു സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.
അശ്രദ്ധമായി വാഹനം ഹൈവേയില്‍ നിറുത്തി രണ്ട് പേര്‍ മരിക്കാനിടയായതിന് എറമ്മയുടെ പേരില്‍ കേസെടുത്തു. ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം 2014 ഓഗസ്റ്റ് 4 വെളളിയാഴ്ചയായിരുന്നു മോണ്‍ട്രിയല്‍ ജൂറി കേസില്‍ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
താറാവുകളെ രക്ഷിക്കുവാന്‍ ശ്രമിച്ചതിനാണോ ശിക്ഷ എന്ന പ്രതിഭാഗം ചോദ്യത്തിന്, രണ്ടു വിലപ്പെട്ട മനുഷ്യ ജീവന്‍ നഷ്ടപ്പെട്ടതിനുത്തരവാദിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജൂറി ശിക്ഷ നല്‍കിയത്.
ഹൈവേയില്‍ അതിവേഗം വാഹനം ഓടിക്കുന്നവര്‍ മുന്നില്‍ വന്നു പെടുന്ന മൃഗങ്ങളേയോ, ഇഴജന്തുക്കളേയോ രക്ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുളള അപകടങ്ങിളേലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
Comments