മൂന്നുവയസ്സുക്കാരന്‍ ഷെറിഫായി സത്യപ്രതിജ്ഞ ചെയ്തു
Text Size
Story Dated: Saturday, July 12, 2014 01:05 hrs UTC
ഇന്ത്യാന പൊലീസ് : അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ ഷെറിഫ് എന്ന പദവി മൂന്നു വയസ്സുക്കാരനായ വയറ്റ് സ്കിമള്ട്ട്സിന്
ഇന്ത്യാന പൊലീസിലെ ആശുപത്രിവാര്‍ഡില്‍ വെച്ചാണ് ജൂലായ് 10 വ്യാഴാഴ്ച ഈ മൂന്നുവയസ്സുക്കാരന്‍ ഷെറിഫിന്റെ ബാഡ്ജ് നല്കി ആദരിച്ചത്.സംഭവം ഇങ്ങനെ- വയറ്റ് മൂന്നുവയസ്സില്‍ കാന്‍സര്‍ രോഗത്തിന് അടിമയാണ്. വയറിനകത്തെ ട്യൂമര്‍ ഒരു സര്‍ജറിയിലൂടെ നീക്കം ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്ത്യാന യൂണിവേഴ്സ്റ്റി റയ്ലി ചില്‍ഡ്രല്‍സ് ഹോസ്പ്റ്റിലില് സന്ദര്‍ശനത്തിനായി കൗണ്ടിഷെറിഫ് ടെറി എത്തിയത്. കുട്ടിയെ സമാശ്വസിപ്പിക്കുന്നതിനും, ധൈര്യം പകരുന്നതിനുമാണ് ഷെറിഫ് പദവി നല്കി ആദരിക്കുവാന്‍ തീരുമാനിച്ചതെന്നും ഷെറിഫിന്റെ എല്ലാ ഔദ്യോഗിക അധികാരങ്ങളും വയറ്റിന് വ്യാഴാഴ്ച മുതല്‍ ലഭിക്കുമെന്നും ഷെറിഫ് പ്രഖ്യാപിച്ചു. ഷെറിഫ് എന്ന നിലയില്‍ നല്കുന്ന എല്ലാ ഉത്തരവുകളും പാലിക്കപ്പെടേണ്ടതാണെന്ന് ഷെറിഫ് ടെറി പറഞ്ഞു.ഇത്തരം പ്രവര്‍ത്തിയിലൂടെ കുട്ടികളുടെ നഷ്ടപ്പെട്ട മനോവീര്യം വീണ്ടെടുക്കാനാവുമെന്ന് ആശുപത്രിയില്‍ വയറ്റിന്റെ ഡോക്ടര്‍ പറഞ്ഞു. "സത്യപ്രതിജ്ഞക്കുശേഷം ഇനിയും എനിക്ക് എന്താണ് തരാനുള്ളതെന്നാണ്" വയറ്റ് അന്വേഷിച്ചത്. കീമോ തെറാപ്പിക്ക് വിധേയനാകുന്ന കുട്ടി നല്ല ഉന്മേഷവാനാണ്.
Comments